ഭാഷാ വ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദൃശ്യം 3 ഉണ്ടാകുമെന്നും അതിനായുള്ള തയാറെടുപ്പുകൾ ചെറിയ രീതിയിൽ തുടങ്ങിയിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തെക്കുറിച്ച് പറയുകയാണ് ദൃശ്യം സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം മൂന്നാം ഭാഗത്തിനായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അത് എന്ന് നടക്കുമെന്ന് അറിയില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.
'ഷൂട്ടൊന്നും തരുമാനം ആയിട്ടില്ല. അതിന് എഴുതി കഴിഞ്ഞില്ലല്ലോ. ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതാണ് യാഥാർഥ്യം. നല്ല രീതിയിൽ ഒരു സംഭവം കിട്ടിക്കഴിഞ്ഞാൽ ഞാനത് ചെയ്യും. മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. ദൃശ്യം കഴിഞ്ഞപ്പോൾ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചതല്ല. എല്ലാവരും ട്രൈ ചെയ്യാൻ പറഞ്ഞപ്പോൾ സംഭവിച്ചതാണ്. രണ്ടാം ഭാഗത്തെക്കാൾ കൂടുതൽ എഫർട്ട് ഇത്തവണ ഞാൻ ഇടുന്നുണ്ട്', ജീത്തു ജോസഫ് പറഞ്ഞു.
മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായിരുന്നു 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. 75 കോടി രൂപയായിരുന്നു ഒന്നാം ഭാഗം തിയറ്ററുകളിൽ നിന്ന് നേടിയത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ദൃശ്യത്തിന്റെ അന്യഭാഷ പതിപ്പുകളും മികച്ച വിജയം നേടി. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ഒ.ടി.ടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.