തെന്തിന്ത്യൻ താരറാണി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിയുന്നില്ല. നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ബിയോണ്ട് ദ ഫെയറി ടെയ്ൽ ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാരോപിച്ച് ധനുഷ് പകർപ്പവകാശ ലംഘനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരക്ക് നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായി നയൻതാര ധനുഷിനെതിരെ ഇൻസ്റ്റഗ്രാമിൽ നീണ്ടു കുറിപ്പിടുകയും ചെയ്തു.
അതുണ്ടാക്കിയ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പ് അഞ്ച് കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് നയൻതാരക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസയച്ചിരിക്കുകയാണ് ചന്ദ്രമുഖി സിനിമയുടെ നിർമാതാക്കൾ. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്നാണ് നോട്ടീസിലുള്ളത്.
2005ലാണ് ചന്ദ്രമുഖി പുറത്തിറങ്ങിയത്. രജനീകാന്ത് ആയിരുന്നു നായകൻ. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ റീമേക്കായിരുന്നു ഈ സിനിമ. ശിവാജി പ്രൊഡക്ഷന്‍സ് ആയിരുന്നു നിര്‍മാതാക്കള്‍. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ നയന്‍താര; ബിയോണ്ട് ദി ഫെയറിടെയ്ല്‍ എന്ന വിവാഹ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരുന്നു.
നവംബർ 18നാണ് നയൻതാരയും വിവാഹ ഡോക്യുമെന്ററി പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.