വാഷിങ്ടൺ: മുൻ ഭാര്യ ആംബർ ഹേഡ് നൽകിയ മാനനഷ്ടക്കേസിൽ ഹോളിവുഡ് നടൻ ജോണി ഡെപ്പിന് അനുകൂല വിധി. ആംബർ 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും ജൂറി വിധിച്ചു.
വിർജീനിയയിലെ ഏഴംഗ ജൂറി ആംബർ ഹേഡ് ഡെപ്പിനെതിരെ അപകീർത്തികരമായ അവകാശവാദങ്ങളാണ് ഉന്നയിച്ചതെന്ന് കണ്ടെത്തി.
ജോണി ഡെപിൽനിന്നും അനുഭവിച്ച 'ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്' ഹേർഡ് എഴുതിയ 2018ലെ ലേഖനം ഡെപ്പിന് അപകീർത്തികരമാണെന്നും അത് ദുരുദ്ദേശ്യത്തോടെ എഴുതിയതാണെന്നും കണ്ടെത്തി.
ഡെപ്പിന്റെ അഭിഭാഷകൻ ആദം വാൾഡ്‌മാൻ നടത്തിയ പ്രസ്താവനകൾ ഹേർഡിനെ അപകീർത്തിപ്പെടുത്തിയതായും ജൂറി കണ്ടെത്തി. ഇവരും 2 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം.
ഏറെ വിവാദമായ മാനനഷ്ടക്കേസിൽ വ്യാഴാഴ്ച പുലർച്ചെയാണ് ജൂറി വിധി പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.