അക്ഷയ് കുമാറിന് കോവിഡ്; ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പ​ങ്കെടുക്കില്ല

ആനന്ദ് അംബാനി-രാധിക മെർച്ചെന്റ് വിവാഹ ചടങ്ങിൽ ബോളിവുഡ് നടൻ അക്ഷയ് കുമാർ പ​ങ്കെടുക്കില്ല. അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ സാർഫിറയുടെ പ്രൊഡക്ഷൻ കമ്പനിയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ചത്. ഹിന്ദുസ്ഥാൻ ടൈംസിനോടാണ് അവർ ഇക്കാര്യം പറഞ്ഞത്. സിനിമയുടെ അവസാനഘട്ട പ്രചാരണ പരിപാടികളിലും അക്ഷയ് കുമാർ പ​ങ്കെടുക്കില്ല.

സാർഫിറയുടെ പ്രചാരണപരിപാടികളിൽ പ​ങ്കെടുക്കുന്നതിനിടെയാണ് അക്ഷയ് കുമാറിന് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. സിനിമയുടെ തുടർന്നുള്ള പ്രചാരണപരിപാടികളിലും ആനന്ദ് അംബാനിയുടെ വിവാഹചടങ്ങിലും അക്ഷയ് കുമാർ പ​ങ്കെടുക്കില്ല.

ആനന്ദിന്റെ വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ സാധിക്കാത്തത് ദുഃഖകരമാണെങ്കിലും ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയിൽ കോവിഡ് സ്ഥിരീകരിച്ചയുടൻ അക്ഷയ് ഐസോലേഷനിലേക്ക് പോവുകയായിരുന്നുവെന്നും പ്രൊഡക്ഷൻ കമ്പനി അറിയിച്ചു.

ഇന്ന് മും​ബൈ ബാ​​ന്ദ്ര കു​ർ​ള​യി​ലെ ജി​യോ വേ​ൾ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ലാ​ണ് ‘ശു​ഭ വി​വാ​ഹം’ ന​ട​ക്കു​ക. നാ​ളെ ന​ട​ക്കു​ന്ന ‘ശു​ഭ ആ​ശീ​ർ​വാ​ദി’​ൽ അ​തി​ഥി​ക​ൾ പ​​ങ്കെ​ടു​ക്കും. 14നാ​ണ് ‘മം​ഗ​ൾ ഉ​ത്സ​വ്’ മ​ഹാ​വി​രു​ന്ന്.

അം​ബാ​നി​മാ​രു​ടെ സ്വ​ന്തം നാ​ടാ​യ ജാം​ന​ഗ​റി​ൽ നാ​ലു മാ​സം മു​മ്പാ​ണ് പ്രീ​വെ​ഡി​ങ് ആ​േ​ഘാ​ഷം ന​ട​ന്ന​ത്. മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് അ​ട​ക്കം വി.​വി.​ഐ.​പി​ക​ൾ പ​​ങ്കെ​ടു​ത്ത, ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു അ​ത്. കോ​ടി​ക​ൾ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ഗാ​യി​ക റി​ഹാ​ന​യും ഹോ​ളി​വു​ഡ് -ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും പ​​ങ്കെ​ടു​ത്തി​രു​ന്നു. ജൂ​ണി​ൽ അ​തി​ഥി​ക​ളെ​യെ​ല്ലാം ക്രൂ​സ് ഷി​പ്പി​ൽ കൊ​ണ്ടു​പോ​യി ക​ട​ലി​ലാ​യി​രു​ന്നു അ​ടു​ത്ത ഘ​ട്ട​ത്തി​ലെ വി​വാ​ഹാ​ഘോ​ഷം. റോം, ​കാ​ൻ തു​ട​ങ്ങി​യ തീ​ര​ങ്ങ​​​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച ആ​ഡം​ബ​ര​ക്ക​പ്പ​ൽ താ​ര​സ​മ്പ​ന്ന​മാ​യി​രു​ന്നു.

Tags:    
News Summary - Akshay Kumar tests positive for COVID-19; will miss Anant Ambani-Radhika Merchant’s wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.