ആ ഒരൊറ്റ ചിത്രം മതി അദ്ദേഹത്തിന്‍റെ അഭിനയത്തിലെ താളം മനസിലാക്കാൻ; മോഹൻലാലിനെ വാനോളം പുകഴ്ത്തി കമൽ ഹാസൻ

ആ ഒരൊറ്റ ചിത്രം മതി അദ്ദേഹത്തിന്‍റെ അഭിനയത്തിലെ താളം മനസിലാക്കാൻ; മോഹൻലാലിനെ വാനോളം പുകഴ്ത്തി കമൽ ഹാസൻ

മലയാളത്തിന്‍റെ മഹാനടനൻ മോഹൻലാലിനെ വാനോളം പുകഴ്ത്തി ഇന്ത്യൻ സിനിമയുടെ 'ഉലക നായകൻ' കമൽ ഹാസൻ. മോഹൻലാൽ അഭിനയിക്കുക‍യല്ലെന്നും പെരുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. വാനപ്രസ്ഥം എന്ന ചിത്രത്തെ കുറിച്ചും മോഹൻലാലിന്‍റെ അഭിനയത്തിലെ ഒഴുക്കിനെ കുറിച്ചും കമൽ ഹാസൻ സംസാരിച്ചു. ഉന്നൈപോൽ ഒരുവൻ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

'ഉന്നൈപ്പോൽ ഒരുവനിലാണ് ഞാനും ലാൽ സാറും ഒന്നിക്കുന്നത് ആ സിനിമയിൽ ഒരു വട്ടം മാത്രമേ ഞങ്ങളുടെ കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നുള്ളൂ. എന്‍റെ ഒരു അനുഭവത്തിൽ മോഹൻലാൽ അഭിനയിക്കാനറിയാത്ത നടനാണ്. ബിഹേവ് ചെയ്യാനേ അദ്ദേഹത്തിനറിയു. നമ്മൾ വഴിയിലൂടെ നടന്നുപോകുമ്പോൾ ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നു എന്നു കരുതുക. വിശേഷങ്ങൾ പരസ്‌പരം ചോദിച്ചറിയും, അതുപോലെയാണ് ലാൽസാറിന്‍റെ അഭിനയം. വല്ലാത്തൊരു ഒഴുക്ക്, താളം. അതാണ് ആ നടനത്തിന്‍റെ മഹിമ.

ഇന്ത്യൻ സിനിമയിലെ മികച്ച അഞ്ച് നടന്മാരെ ഞാൻ തെരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊരാൾ തീർച്ചയായും മോഹൻലാലായിരിക്കും. ലാൽ സാറിന്റെ കഴിവിനെ കുറിച്ചു പറയാൻ ഒന്നിച്ചഭിനയിച്ച അനുഭവം പറയണമെന്നില്ല. ഞാനദ്ദേഹത്തിന്‍റെ ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുണ്ട്. വലിയ ആരാധന തോന്നിയിട്ടുമുണ്ട്. പല സിനിമകളിലെയും മോൻലാലിന്‍റെ കഥാപാത്രങ്ങൾ എന്നിലെ ആസ്വാദകനെ അമ്പരപ്പിച്ച് നിർത്തിയിട്ടിണ്ട്. അങ്ങനെയൊരനുഭവമാണ് 'വാനപ്രസ്ഥ'ത്തിലെ കഥകളി നടൻ. അഭിനയത്തിൽ ലാൽസാറിന്‍റെ താളം എത്ര ഉന്നതിയിലാണെന്ന് ബോധ്യപ്പെടാൻ ആ സിനിമ മാത്രം കണ്ടാൽ മതിയാകും. വിരലുകളിൽ പോലും നടനതാളം നൽകിയാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്, ' പറഞ്ഞു.

Tags:    
News Summary - Kamal Hasan Praises Mohanlal for his easiness in acting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.