ഹോളിവുഡിലൂടെ ലോകം കീഴടക്കിയ ടോം ക്രൂസിനെയും ഹ്യൂ ജാക്മാനെയുമെല്ലാം പിന്നിലാക്കി, ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അഭിനേതാക്കളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി കൊമേഡിയൻ കെവിൻ ഹാർട്ട്. ഫോബ്സ് പട്ടികയിൽ 81 മില്യൺ ഡോളറാണ് (703 കോടി രൂപ) കെവിന്റെ വരുമാനം.
2024 അടിസ്ഥാനമാക്കിയുള്ള പട്ടികയിൽ ഹോളിവുഡ് ആക്ഷൻ താരം ഡ്വൈൻ ജോൺസൺ, 88 മില്യൺ ഡോളറുമായി ഒന്നാം സ്ഥാനം നിലനിർത്തി. 83 മില്യണുമായി റാൻ റെയ്നോൾഡ്സാണ് രണ്ടാമത്. പ്രമുഖ കോമഡി താരം ജെറി സീൻഫെൽഡിനെ പിന്നിലാക്കി, ഏറ്റവും പ്രതിഫലം പറ്റുന്ന ഹാസ്യതാരമെന്ന ബഹുമതിയും കെവിനാണ്. അതേസമയം, പരസ്യചിത്ര, ബ്രാൻഡ് അംബാസഡർ എൻഡോഴ്സ്മെന്റുകളിലെ വരുമാനം ഇതിൽ ചേർക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.