vijay

'അണ്ണാമലൈയിലെ രജനി സാറിന്‍റെ സംഭാഷണം പുനഃസൃഷ്ടിച്ചു': പിതാവിന്റെ മനസ് മാറ്റിയത് രജനീകാന്തിന്റെ സ്വാധീനം -വിജയ്

പ്രശസ്ത ചലച്ചിത്ര നിർമാതാവ് എസ്.എ. ചന്ദ്രശേഖറിന്റെ മകനായിരുന്നിട്ടും വിജയ്‌യുടെ താരപദവിയിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. സിനിമാ മേഖലയിലേക്ക് പ്രവേശിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ പിതാവ് ആദ്യം എതിർത്തു, ഈ തൊഴിൽ വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നിരുന്നാലും, ഒടുവിൽ പിതാവിന്റെ മനസ് മാറ്റിയത് രജനീകാന്തിന്റെ സ്വാധീനമായിരുന്നെന്ന് വിജയ് പറയുന്നു.

'ഞാൻ പഠിക്കാൻ വളരെ മോശമായിരുന്നു. സിനിമ എനിക്ക് താൽപ്പര്യമുള്ളതിനാൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോട് സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം അത് സമ്മതിച്ചില്ല. അദ്ദേഹം പച്ചക്കൊടി കാട്ടിയതിന് പിന്നിൽ ഒരുപാട് പോരാട്ടങ്ങൾ ഉണ്ടായിരുന്നു. രജനീകാന്തിന്റെ സ്വാധീനം അഭിനയം തുടരാൻ സഹായിച്ചുവെന്നും വിജയ് പറയുന്നു. അണ്ണാമലൈ'യിലെ രജനി സാറിന്റെ പ്രശസ്തമായ ഡയലോഗ് ഞാൻ പുനഃസൃഷ്ടിച്ച് അച്ഛനെ കാണിച്ചു'. വിജയ് പറഞ്ഞു.

അണ്ണാമലൈയിലെ രജനി സാറിന്റെ പ്രശസ്തമായ ഡയലോഗ് ഞാൻ പുനഃസൃഷ്ടിച്ചു. തന്റെ സുഹൃത്തും വില്ലനുമായ കഥാപാത്രത്തെ അദ്ദേഹം എങ്ങനെ കീഴടക്കും എന്നതിനെക്കുറിച്ചുമായിരുന്നു അത്. ഞാൻ ആ ഡയലോഗ് പറഞ്ഞ് വിഡിയോ എടുത്ത് അച്ഛനെ കാണിച്ചു.'നാളയ്യ തീർപ്പിൽ' എനിക്ക് അച്ഛൻ അവസരം തന്നതും ഇത് കണ്ടിട്ടാണ്. രാഷ്ട്രീയത്തിലും സിനിമയിലും ആരാധകർ ഏറെയുള്ള വിജയുടെ ഏറ്റവും പുതിയ ചിത്രം ജന നായകൻ. 2024 ഫെബ്രുവരിയിലാണ് വിജയ് തമിഴഗ വെട്രി കഴകം സ്ഥാപിക്കുന്നത്. അതിനുശേഷം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ് താരം. 

Tags:    
News Summary - superstar Rajinikanth helped Vijay convince his father to launch an actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.