ത്രോബാക്ക് ചിത്രങ്ങൾ വൈറലാകുന്നത് സമൂഹമാധ്യമങ്ങളിൽ പതിവാണ്. ഇത്തവണ സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ രജനീകാന്തും ഒപ്പമുള്ള കുട്ടിയുമാണ് വൈറൽ താരങ്ങളായത്. രജനീകാന്തും കുട്ടിയും പരസ്പരം പുണർന്ന് നിൽക്കുന്നതായാണ് ചിത്രത്തിലുള്ളത്. സിനിമയിൽ നിന്നുള്ള സ്റ്റിൽ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
രജനികാന്ത് ചേർത്ത് പിടിച്ചിക്കുന്ന ഈ കുട്ടി ഇന്നൊരു ബോളിവുഡ് സൂപ്പർ താരമാണെന്നതാണ് ഏറ്റവും വലിയ അദ്ഭുതം. ബോളിവുഡിൽ ഏറ്റവും പ്രതിഫലം പറ്റുന്ന രണ്ടാമത്തെ നടൻ, നിരവധി തവണ ഏഷ്യയിലെ ഏറ്റവും സുന്ദരനായ പുരുഷൻ എന്ന പദവി തുടങ്ങി നിരവധി നേട്ടങ്ങളും ഈ നടന്‍റെ പേരിലുണ്ട്. ബോളിവുഡിന്‍റെ സൂപ്പർ ഡാൻസറും മസിൽമാനുമായ സാക്ഷാൽ ഹൃത്വിക് റോഷനാണ് ചിത്രത്തിലുള്ളത്.
1986ലെ ‘ഭഗവാൻ ദാദ’ എന്ന ചിത്രത്തിലെ ആണ് വൈറലായ ഫോട്ടോ. ഹൃത്വികിന്റെ പിതാവ് രാകേഷ് റോഷൻ നിർമ്മിച്ച ചിത്രമാണ് ‘ഭഗവാൻ ദാദ’. ഈ ചിത്രത്തിൽ രജനികാന്തിന്റെ മകന്റെ വേഷത്തിലാണ് ഹൃത്വിക് എത്തിയത്. ശ്രീദേവി, ടീന മുനിം, ഡാനി ടെൻസോങ്‌പ എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രം സംവിധാനം ചെയ്തത് ജെ ഓം പ്രകാശ്.
‘കഹോ നാ പ്യാർ ഹേ’ എന്ന ചിത്രത്തിലുടെ ബോളിവുഡിൽ തരംഗം തീർത്താണ് ഹൃത്വിഷ് റോഷൻ അഭിനയരംഗത്തേക്ക് എത്തിയത്. 49 വയസ്സുള്ള ഹൃത്വിക് റോഷൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ്. അഭിനയത്തോടൊപ്പം അദ്ദേഹത്തിന്റെ നൃത്തവൈദഗ്ധ്യവും പേര് കേട്ടതാണ്. ആറ് ഫിലിംഫെയർ അവാർഡുകൾ നേടിയിട്ടുണ്ട് , അതിൽ നാലെണ്ണം മികച്ച നടനുള്ളതാണ്.
ഇന്ത്യൻ സിനിമാ താരങ്ങളിൽ സമ്പത്തിൽ ഷാരൂഖ് ഖാൻ കഴിഞ്ഞാൽ രണ്ടാംസ്ഥാനത്ത് ഹൃത്വിക് റോഷനാണ്. 3101 കോടിയാണ് നടന്റെ ആസ്തി. സിനിമക്കായി വാങ്ങുന്നത് 40 മുതൽ 65 കോടി വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.