മഹാരാജാവ് ഉറങ്ങിയ തൊട്ടിലിൽ ഇന്ന് മകൾ'; പാരമ്പര്യമായി കിട്ടിയ തൊട്ടിലിന്റെ കഥ പങ്കുവെച്ച് ഉത്തര ഉണ്ണി

 മകൾ ധീമഹിയുടെ തൊട്ടിലിന്റെ പ്രത്യേകത പങ്കുവെച്ച് നടി ഊർമിള ഉണ്ണിയുടെ മകളും നർത്തകിയുമായ ഉത്തര ഉണ്ണി. ഇൻസ്റ്റഗ്രാമിൽ ഭർത്താവ് നിതേഷ് നായർക്കും മാതാപിതാക്കൾക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ആ വിശേഷപ്പെട്ട തൊട്ടിലിന്റെ കഥ പങ്കുവെച്ചത്. രാജകുടുംബത്തിലെ കുഞ്ഞുങ്ങൾ ഉറങ്ങിയ തൊട്ടിലാണെന്നും പാരമ്പര്യമായി കൈമാറി വന്നതാണെന്നും  ഉത്തര ചിത്രത്തിനൊപ്പം സോഷ്യൽ മീഡിയയിൽ കുറിച്ചു.

'എന്റെ മകൾക്ക് ഈ പുണ്യമായ തൊട്ടിലിനോട് വിടപറയാൻ സമയമായെന്ന് കരുതുന്നു. അവൾ ഇപ്പോൾ കഴിയുന്നത്ര വേഗത്തിൽ ഉരുളാൻ ശ്രമിക്കുകയാണ്. പറക്കാൻ ശ്രമിക്കുന്നതുപോലെ കൈ- കാലുകൾ തൊട്ടിലിന് പുറത്തേക്ക് ഇടുന്നു. ഈ തൊട്ടിൽ ഞങ്ങളുടെ പൂർവികർ തലമുറകളായി കൈമാറി വന്നതാണ്. ഞാനും എന്റെ അമ്മയും എന്റെ മുത്തശ്ശിയും മുത്തച്ഛനുമൊക്കെ ഈ തൊട്ടിലിലായിരുന്നു ഉറങ്ങിയിരുന്നത്. ഇതുമാത്രമാണ് എനിക്കറിയാവുന്ന ചരിത്രം

എന്റെ മുത്തച്ഛൻ കൊച്ചപ്പൻ തമ്പുരാൻ താമസിക്കുന്ന ചങ്ങനാശ്ശേരിയിലെ ലക്ഷ്മിപുരം കൊട്ടാരത്തിലാണ് തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാൾ ജനിച്ചത്. തടികൊണ്ടുള്ള പുരാതനമായ ഈ തൊട്ടിലിൽ ആരൊക്കെയാണ് നീന്തിത്തുടിച്ചതെന്ന ചരിത്രം ഒരു രഹസ്യമായി തുടരുന്നു. എന്നാൽ എന്റെ മകൾ ധീമഹി ഈ തൊട്ടിലിൽ നിന്ന് ആവേശകരമായ ലോകത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ്'- ഉത്തര കുറിച്ചു.

സ്വാതിതിരുനാൾ മഹാരാജാവിനെ ഉറക്കാൻ ഇരയിമ്മൻ തമ്പി രചിച്ച ഓമനത്തിങ്കൾ കിടാവോ എന്ന പാട്ടിനൊപ്പമാണ് ഉത്തര ഉണ്ണി കുറിപ്പ് പങ്കുവെച്ചത്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് ഉത്തര ഉണ്ണിക്കും ഭർത്താവ് നിതേഷ് നായർക്കും ധീമഹി എന്ന പെൺകുഞ്ഞ് ജനിച്ചത്. അമ്മയായ സന്തോഷം ഉത്തര ഉണ്ണി തന്നെ ആരാധകരെ അറിയിച്ചത്.


Tags:    
News Summary - Utthara Unni Pens Her Daughter Traditional cradle Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.