ആദിവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമയാണ് ‘ധബാരി ക്യൂരുവി’. മലയാളിയും ദേശീയ പുരസ്കാര ജേതാവുമായ പ്രിയനന്ദനൻ സംവിധാനം ചെയ്ത ചിത്രം നാളെ തിയറ്ററുകളിലെത്തും. ലോകത്തുതന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു ചലച്ചിത്ര പരീക്ഷണം. പൂർണമായും ഇരുള ഭാഷയിൽ ചിത്രീകരിച്ച ഈ സിനിമ 2022ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഓസ്റ്റിൻ അടക്കം ഏഴ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ചിത്രം ഇതിനകം പ്രദർശിപ്പിച്ചു.
ആദിവാസി പെൺകുട്ടികളുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം. മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ മൂന്ന് ഗാനങ്ങളിൽ രണ്ടെണ്ണം ആലപിച്ചിരിക്കുന്നത് നായികയായ മീനാക്ഷിയാണ്. തിരക്കഥ നിർവഹിച്ചിരിക്കുന്നതും പ്രിയനന്ദനൻ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.