25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കോവിഡ് സാഹചര്യങ്ങളെ തുടർന്ന് 2021 ഫെബ്രുവരിയിലേക്ക് മാറ്റി. സാധാരണ ഡിസംബര്‍ മാസത്തിലായിരുന്നു ചലച്ചിത്രമേള നടത്താറുള്ളത്. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മേള നടക്കുക. ആ സമയത്തെ കോവിഡ് സാചര്യം പരിഗണിച്ചായിരിക്കും നടത്തിപ്പെന്ന് സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
മേളയുടെ മാർഗനിർദേശങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. 2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. എന്‍ട്രികള്‍ ഒക്ടോബര്‍ 31ന് ഉള്ളിൽ അയയ്ക്കണം. പ്രിവ്യൂ മെറ്റീരിയല്‍ നവംബര്‍ 2ന് മുന്‍പും അയച്ചിരിക്കണം.. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബര്‍ 10ന് പ്രസിദ്ധീകരിക്കും. സ്ക്രീനിംഗ് മെറ്റീരിയല്‍ സമര്‍പ്പിക്കേണ്ട അന്തിമ തീയ്യതി 2021 ജനുവരി 20 ആണ്.
The 25th edition of the International Film Festival (IFFK) is slated to be held during 12-19 February 2021. The conduct...
Posted by International Film Festival of Kerala - IFFK Official on Wednesday, 16 September 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.