ഓസ്കർ അവാർഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡീസ്’ മത്സരവിഭാഗത്തിൽനിന്ന് പുറത്തായി. ബുധനാഴ്ച അക്കാദമി പുറത്തിറക്കിയ ചുരുക്കപ്പട്ടികയിൽ വിദേശ ചിത്രത്തിനുള്ള മത്സര വിഭാഗത്തിൽ ‘ലാപതാ ലേഡീസ്’ ഇല്ല. അതേസമയം, ബ്രിട്ടന്റെ ഔദ്യോഗിക എൻട്രി ഒരു ഹിന്ദി ചിത്രമാണ് - ‘സന്തോഷ്’.
വിദേശ ചിത്രങ്ങൾ കൂടാതെ, ഡോക്യുമെന്ററി ഷോർട്ട് ഫിലിം, മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്, മ്യൂസിക് ഒറിജിനൽ സ്കോർ തുടങ്ങി പത്ത് വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ ചുരുക്കപ്പട്ടികയും അക്കാദമി പുറത്തുവിട്ടു.
മികച്ച ഒറിജിനല്‍ ഗാനത്തിനും ഒറിജിനല്‍ സ്‌കോറിനുമുള്ള പ്രാഥമിക പട്ടികയിൽ ഇടംനേടിയ ബ്ലെസിയുടെ ‘ആടുജീവിത’വും ഒരു വിഭാഗത്തിലും ഇടംപിടിച്ചില്ല. ഇനി ഇന്ത്യയുടെ ആകെയുള്ള പ്രതീക്ഷ ഗുനീത് മോങ്കയുടെ ‘അനുജ’യാണ്. ഹ്രസ്വചിത്ര വിഭാഗത്തിലാണ് ഇതുൾപ്പെട്ടിരിക്കുന്നത്. ഗുനീത് മോങ്കയുടെ ഡോക്യുമെന്ററികൾ ഇതിനുമുമ്പും ഓസ്കർ നേടിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 സിനിമകളാണ് ഓസ്കർ ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ട സിനിമകൾ. ജനുവരി എട്ടിന് നാമനിർദേശത്തിനായുള്ള വോട്ടിങ് ആരംഭിക്കും. ജനുവരി 17ന് ഇതിന്റെ ഫലപ്രഖ്യാപനമുണ്ടാകും. മാർച്ച് രണ്ടിനാണ് അവാർഡ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.