തിരുവനന്തപുരം: 30-ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക-സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണയും മികച്ച ടെലിസീരിയല്‍ വിഭാഗത്തിന് അവാര്‍ഡുകളില്ല. മികച്ച സംവിധായകനും പുരസ്‌കാരമില്ല.
കാതറിനാണ് മികച്ച നടി. ഫ്‌ളവേഴ്‌സ് ടിവിയിലെ അന്ന കരീന എന്ന ടെലിസീരിയലിലെ അഭിനയത്തിനാണ് പുരസ്‌കാരം. കൊമ്പലിലെ പ്രകടനത്തിന് ജോളി ചിറയത്ത് മികച്ച രണ്ടാമത്തെ നടി. പിറയിലെ പ്രകടനത്തിലൂടെ ഇഷക് കെ. മികച്ച നടനുള്ള പുരസ്‌കാരത്തിനര്‍ഹനായി. മണികണ്ഠന്‍ പട്ടാമ്പിയാണ് മികച്ച രണ്ടാമത്തെ നടന്‍. ഉണ്ണി പി രാജനാണ്(മറിമായം) മികച്ച ഹാസ്യ നടൻ. നന്ദിതാ ദാസ്( അതിര്) മികച്ച ബാലതാരം. മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരത്തിന് ലക്ഷ്മി പുഷ്പ(കൊമ്പല്‍, ജീവന്‍ ടിവി) അര്‍ഹയായി.
മികച്ച ഛായാഗ്രഹകന്‍: മൃദുല്‍ എസ്(അതിര്), മികച്ച സംഗീത സംവിധായകന്‍(മുജീബ് മജീദ്), മികച്ച എന്റര്‍ടെയ്‌ന്മെന്റ് ടിവി ഷോ: ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി(മഴവില്‍ മനോരമ), മികച്ച കോമഡി പ്രോഗ്രാം: അളിയന്‍സ്(കൗമുദി), മികച്ച കുട്ടികളുടെ ഷോര്‍ട്ട് ഫിലിം: (മഡ് ആപ്പിള്‍സ്). നടി മഞ്ജു പത്രോസ്, കെ.കെ രാജീവിനും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.
മികച്ച ടെലിസീരിയലിനും മികച്ച രണ്ടാമത്തെ ടെലിസീരിയലിനും അര്‍ഹമായ എന്‍ട്രികളില്ലാത്തതിനാല്‍ പിറ മികച്ച മൂന്നാമത്തെ ടെലിഫിലിമായി തിരഞ്ഞെടുത്തു. മികച്ച ലേഖനത്തിനും പുരസ്കാരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.