പാലക്കാട്: വയനാട് ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ ഉണ്ടാക്കിയ ആശങ്കയിൽ അനങ്ങൻമലയുടെ കഥ പറഞ്ഞ് ഹ്രസ്വ ചിത്രം ‘ആകാശക്കോട്ട’. ആശങ്കയിലുണ്ടായ ചിന്തകൾ ‘ആകാശക്കോട്ട’യായി പരിണമിച്ചതായി ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഒരുക്കിയ അനങ്ങനടി ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക പി.പി. സൗമ്യ പറയുന്നു.
സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കിയ ചിത്രത്തിന്റെ പ്രമേയം വയനാട് ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ അനങ്ങൻമലയുടെ താഴ് വാരത്തുള്ള പ്രദേശവാസികളിൽ ഉണ്ടായേക്കാവുന്ന ആശങ്കകൾ സൃഷ്ടിക്കുന്ന അനുഭവങ്ങളുടെ സങ്കൽപിക ആവിഷ്കാരമാണ്.
അഭിറാം എന്ന കഥാപാത്രത്തിന്റെ ഒരു രാവിന്റെ കഥയാണ് ചിത്രത്തിൽ. എട്ടാം ക്ലാസ് വിദ്യാർഥി സൂര്യ ആർ. മേനോൻ ആണ് അഭിറാമിനെ അവതരിപ്പിച്ചിരിക്കുന്നത്. സ്കൂളിലെ മലയാളം അധ്യാപിക സി. ലത അമ്മയായും അഭിനയിക്കുന്നു.
സ്കൂളിലെ ഗണിതാധ്യാപകൻ എം.പി. സജിത്ത്, പത്താം ക്ലാസ് വിദ്യാർഥി ആദിനാഥ് എന്നിവരും കഥാപാത്രങ്ങളായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സംഗീതാധ്യാപിക കെ. ബീനയാണ് സംഗീതവും ആലാപനവും നിർവഹിച്ചത്. സർഗാത്മക സഹായം എം രമേഷ് കുമാർ, കാമറ, എഡിറ്റിങ് നിസാർ മരുത.
പാലക്കാട്: വയനാട് ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ ഉണ്ടാക്കിയ ആശങ്കയിൽ അനങ്ങനടി ഹയർ സെക്കന്ററി സ്കൂൾ അധ്യാപകരും വിദ്യർഥികളും അണിയിച്ചൊരുക്കിയ ‘ആകാശക്കോട്ട’ ഹ്രസ്വ ചിത്രം 10ന് രാവിലെ 9.30ന് പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംവിധായകൻ ലാൽ ജോസ് ആണ് പ്രകാശനം നിർവഹിക്കുക. സുരേഷ് ഹരിഹരൻ ചിത്രത്തെ പരിചയപ്പെടുത്തും. മറ്റ് അണിയറ പ്രവർത്തകരും സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ സ്കൂൾ മാനേജർ മൊയ്തു, പ്രിൻസിപ്പൽ വി.പി. അനിത, പി.പി. സൗമ്യ, പി.ടി.എ അംഗങ്ങളായ കെ. സുദേവൻ, ഇ.കെ. ഉണ്ണിക്കുട്ടൻ, പ്രധാനാധ്യാപിക ശ്രീജ, സി. ലത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.