ആ സ്ഥലം പേടി സ്വപ്നമാണ്, ഇനി അങ്ങോട്ടില്ല,രക്ഷപ്പെടുത്തിയത് ദൈവം; പൃഥ്വിരാജിനോട് നജീബ്

നി ഒരിക്കലും ആ സ്ഥലങ്ങളിലേക്ക് പോകില്ലെന്ന് ആടുജീവിതത്തിലെ യഥാർഥ നായകൻ നജീബ്. പൃഥ്വിരാജുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴും ആ സ്ഥലം പേടിയാണെന്നും ഇടക്ക് മരുഭൂമിയും പഴയ കാര്യങ്ങളുമൊക്കെ സ്വപ്നം കാണാറുണ്ടെന്നും നജീബ്  അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

'ഇനി ഒരിക്കലും അവിടേക്ക് പോകില്ല. ആ സ്ഥലം ഇപ്പോഴും എനിക്ക് പേടി സ്വപ്നമാണ്. പിന്നീട് ബഹ്‌റൈനില്‍ പോയപ്പോൾ പാട്ട പെറുക്കുന്ന ജോലിയായിരുന്നു. അതെനിക്ക് സ്വർഗം കിട്ടിയത് പോലെയായിരുന്നു. ഇപ്പോഴും അവിടത്തെ കാര്യങ്ങൾ സ്വപ്നം കാണാറുണ്ട്. അതൊന്നും മറക്കാൻ പറ്റില്ല. പഴയ കാര്യങ്ങളെല്ലാം ഓർമ‍യുണ്ട് .

1991 ലാണ് ഞാൻ വിദേശത്തേക്ക് പോകുന്നത്. എന്റെ വീട്ടിലെ ബുദ്ധിമുട്ടും കഷ്ടപ്പാടും കാരണമാണ് പോയത്. അവിടെ എയർപോർട്ടിൽ ചെന്നിറങ്ങിയപ്പോൾ ഒരാൾ വന്നുവണ്ടിയിൽ കയറ്റി കൊണ്ടുപോയി. എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലായിരുന്നു.  പിന്നീട്  മരുഭൂമിയിൽ എത്തിയപ്പോൾ ദിവസങ്ങൾ പോകുന്നത് പോലും അറിയാതെയായി. ഒരു കണക്കും ഇല്ല.സൂര്യൻ ഉദിക്കുന്നു അസ്തമിക്കുന്നു ഇത് മാത്രമേ അറിയൂ.

അവിടെ ചെന്ന് ഞാനും മൃഗങ്ങളിൽ ഒരാളായി മാറി. ആടുകളുടെ ആ മണമൊന്നും എനിക്ക് പിന്നെ പ്രശ്നമല്ലാതായി.  ഞാൻ  അവരോടാണ് കൂടുതൽ വർത്തമാനം പറ‍ഞ്ഞിരുന്നത്. അവിടെ പത്തുനൂറ് ആടുകൾ ഉണ്ടാകും. ഇഷ്ടംപോലെ ഇടി കിട്ടിയിട്ടുണ്ട്. അപ്പോൾ മരിച്ചാൽ മതിയെന്ന് മനസിൽ തോന്നി പോകും.

നാട്ടിൽ ആയിരുന്നപ്പോൾ ചെറിയൊരു മഴ നനഞ്ഞാൽ ഉടനെ പനി പിടിക്കുമായിരുന്നു. പക്ഷെ മരുഭൂമിയിൽ മഴ നനഞ്ഞിട്ടും വെയിലും കൊണ്ടിട്ടും പനിയോ തലവേദനയും ഒന്നും വന്നില്ല. അതെനിക്ക് അത്ഭുതം ആയിരുന്നു. അതൊക്കെ ദൈവത്തിന്റെ ഒരു കഴിവാണെന്നാണ്   വിശ്വസിക്കുന്നത്. ഞാൻ രക്ഷപ്പെട്ടത് ദൈവത്തിന്റെ കഴിവാണ് അല്ലെങ്കിൽ ഞാൻ രക്ഷപ്പെടില്ലായിരുന്നു. ആ ഭാഗത്ത് ആരും വന്ന് എത്തില്ല'- പൃഥ്വിരാജുമായുള്ള സംഭാഷണത്തിൽ നജീബ് പറഞ്ഞു

Tags:    
News Summary - Aadujeevitham Real Life Najeeb Shares Bad Expirience Of Desert with prithiviraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.