വിക്രം- പാ.രഞ്ജിത്ത് ചിത്രമായ തങ്കലാന് ആശംസകളുമായി നടൻ സൂര്യ. ഈ വിജയം വളരെ വലുതായിരിക്കുമെന്ന് സൂര്യ എക്സിൽ കുറച്ചു. കൂടാതെ തങ്കലാന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. വിക്രം, പാർവതി തിരുവോത്ത്, മാളവിക മോഹനൻ, സംവിധായകൻ പ. രഞ്ജിത്ത്, സംഗീത സംവിധായകൻ ജി.വി പ്രകാശ് എന്നിവരെയും നിർമാതക്കളെയും എക്സ് പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്. സംവിധായകൻ പ. രഞ്ജിത്തും വിക്രവും സൂര്യക്ക് നന്ദി അറിയിച്ചിട്ടുണ്ട്. നന്ദി സാർ എന്നാണ് പ. രഞ്ജിത്തിന്റെ മറുപടി.
ആഗസ്റ്റ് 15 നാണ് തങ്കലാൻ തിയറ്ററുകളിലെത്തുന്നത്.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാൻ. കോലാർ ഗോൾഡ് ഫീൽഡിലാണ് കഥ നടക്കുന്നത് ,തന്റെ ഭൂമിയിൽ നിന്ന് സ്വർണ്ണ ഖനനത്തിനായി എത്തുന്നവരിൽ നിന്ന് സംരക്ഷിക്കാൻ പോരാടുന്ന ഒരു ആദിവാസി നേതാവിന്‍റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.പാർവതിയും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. പശുപതി, ഡാനിയൽ കാൽടാഗിറോൺ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. എ.കിഷോർ കുമാറിന്‍റെ ഛായാഗ്രഹണവും സെൽവ ആർ.കെ.യുടെ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ജി.വി പ്രകാശാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
കങ്കുവയാണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. ഒക്ടോബർ 10ന് ചിത്രം റിലീസ് ചെയ്യും. സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും ഇതെന്നാണ് സൂചന.ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. സംവിധാനം സിരുത്തൈ ശിവ. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. മലയാളി നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗോകുലം മൂവിസ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.