ഷെയ്ൻ നിഗത്തിന്റെ ‘ലിറ്റിൽ ഹാർട്സ്’ ഒ.ടി.ടിയിൽ

ഷെയ്ന്‍ നിഗം, മഹിമ നമ്പ്യാർ എന്നിവർ പ്രധാനവേഷത്തിലെത്തിയ ‘ലിറ്റില്‍ ഹാര്‍ട്‌സ്’ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രമെത്തിയിരിക്കുന്നത്. ജൂണ്‍ 7ന് തിയറ്ററില്‍ ചിത്രംആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ് സംവിധാനം ചെയ്തത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചത്.

ഷെയ്ന്‍ നിഗം, മഹിമ നമ്പ്യാർ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ബാബുരാജ്,രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. രാജേഷ് പിന്നാടന്റേതാണ് തിരക്കഥ. സംഗീതം കൈലാസ് മേനോൻ. ക്യാമറ ലുക്ക് ജോസ്. എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാരാജ് കപിൽ. ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടർ ദിപിൽദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി റിഷ്ദാൻ അബ്ദുൾ റഷീദ്, പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അനീഷ് ബാബു, ഡിസൈൻസ് ഏസ്ത്തറ്റിക് കുഞ്ഞമ്മ, MAMIJO തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ചിത്രത്തിൽ സിബി എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ നിഗം അവതരിപ്പിക്കുന്നത്. നാടൻ ലുക്കിലാണ് നടൻ എത്തുന്നത്. സിബിയുടെ അച്ഛൻ കഥാപാത്രായ ബോബിയായി എത്തുന്നത് ബാബുരാജാണ്.

Tags:    
News Summary - Shane Nigam and Mahima Nambiar’s ‘Little Hearts’ starts streaming on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.