ഇടവേള അവസാനിപ്പിച്ച് ആമിർ ഖാൻ ബോളിവുഡിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ആർ. എസ് പ്രസന്ന സംവിധാനം ചെയ്ത 'സിതാരെ സമീൻ പർ' എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. സംവിധായകനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. കേക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചിത്രം പൂർത്തിയായ വിവരം പങ്കുവെച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സിതാരെ സമീൻ പർ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ജനീലിയ ഡിസൂസയാണ് നായിക. ക്രിസ്മസ് റിലീസായി ഡിസംബറിൽ ചിത്രമെത്തുമെന്നാണ് വിവരം. ആമിർ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
2007 ല്‍ പുറത്തിറങ്ങിയ താരേ സമീൻ പറിന് സമാനമായ പ്രമേയമാണ് സിനിമയില്‍ എന്ന് ആമിർ നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും താരേ സമീൻ പര്‍ ഒരു ഇമോഷണല്‍ ചിത്രമാണെങ്കില്‍ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കുമെന്നും നടൻ വ്യക്തമാക്കിയിരുന്നു.
'താരേ സമീൻ പറിന്' സമാനമായ പ്രമേയമാണ് ചിത്രത്തിൽ പറയുന്നത്.താരേ സമീൻ പര്‍ ഒരു ഇമോഷണല്‍ ചിത്രമാണെങ്കില്‍ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കും. ആ ചിത്രം നിങ്ങളെ കരയിപ്പിച്ചു, ഈ ചിത്രം നിങ്ങളെ ആനന്ദിപ്പിക്കും. എന്നാല്‍ പ്രമേയം ഒന്നാണ് എന്നതിനാലാണ് സമാനമായ പേര് വളരെ ചിന്തിച്ച് ഇട്ടിരിക്കുന്നത്'- ആമിര്‍ പറഞ്ഞു.
2007 ല്‍ ഇറങ്ങിയ താരേ സമീൻ പര്‍ വന്‍ നിരൂപ പ്രശംസയും ബോക്സോഫീസ് വിജയവും നേടിയ ചിത്രമായിരുന്നു. പഠന വൈകല്യമുള്ള ഒരു കുട്ടിയുടെ കഴിവുകള്‍ കണ്ടെത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ആമിര്‍ ഖാനാണ് സിനിമ സംവിധാനം ചെയ്തത്.
ലാല്‍ സിങ് ഛദ്ദയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം. ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്കായിരുന്നു ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.