രാജ്യാന്തര മേളകളിലും തിയറ്ററുകളിലും മികച്ച പ്രതികരണം നേടിയ ആനന്ദ് ഏകർഷി ചിത്രം ‘ആട്ടം’ ഒ.ടി.ടിയിൽ.ആമസോൺ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രങ്ങളിലൊന്നായിരുന്നു ‘ആട്ടം’. സമകാലിക മലയാള സിനിമ വിഭാഗത്തിലായിരുന്നു ചിത്രം മേളയിൽ പ്രദർശിപ്പിച്ചിരുന്നത്. മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരം ചിത്രത്തിന് ലഭിച്ചു.
കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട്,അജി തിരുവാങ്കുളം, ജോളി ആന്റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സെല്‍വരാജ് രാഘവൻ, സിജിൻ സിജീഷ്, സുധീര്‍ ബാബു , സെറിൻ ഷിഹാബ് എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ഛായാഗ്രാഹണം അനുരുദ്ധ് അനീഷായിരുന്നു.
ഒരു നാടക സംഘത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞത്. സമൂഹ്യത്തിലെ പുരുഷ മനശാസ്‍ത്രവും പണത്തോടുള്ള ആര്‍ത്തിയുമൊക്കെയാണ് ചിത്രം വിശകലനം ചെയ്യുന്നത്. പൂണൈ രാജ്യന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രവും ആട്ടമായിരുന്നു. മുംബൈ ജിയോ മാമി മേളയിലും ലൊസാഞ്ചലസ് മേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.