ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനും കോവിഡ് മുക്തനായി. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി അഭിഷേക് ട്വിറ്ററിലൂടെ അറിയിച്ചു. താൻ കോവിഡിനെ പരാജയപ്പെടുത്തിയെന്നും പരിചരിച്ചവർക്കും പ്രാർഥിച്ചവർക്കും നന്ദിയറിയിക്കുന്നതായും അഭിഷേക് ട്വീറ്റ് ചെയ്തു. എന്നാൽ ഇദ്ദേഹം ആശുപത്രിയിൽ തന്നെ തുടരുകയാണ്.
'' ഇന്ന് ഉച്ചക്ക്ശേഷം എെൻറ കോവിഡ് പരിശോധനാഫലം വന്നു. ഞാന്‍ നേരത്തേ പറഞ്ഞില്ലേ ഇതിനെ പരാജയപ്പെടുത്തുമെന്ന്. ഞാനിതാ വാക്കുപാലിച്ചിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാര്‍ഥനകള്‍ക്കും നന്ദി. എന്നെയും കുടുബത്തെയും പരിചരിച്ച നാനവതി ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാരോടും നഴ്സിങ് ജീവനക്കാരോടും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു'' -അഭിഷേക് ബച്ചൻ ട്വീറ്റ് ചെയ്്തു.
ജൂലൈ 11 നാണ് അഭിഷേകിനെയും പിതാവ് അമിതാഭ് ബച്ചനെയും കോവിഡ് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 29 ദിവസമായി അഭിഷേക് നാനാവതി ഹോസ്പിറ്റില്‍ കോവിഡ് ചികിത്സയിലായിരുന്നു.
ആഗസ്റ്റ് രണ്ടിന് കോവിഡ് ഫലം നെഗറ്റീയവായതിനെത്തുടര്‍ന്ന് അമിതാഭ് ബച്ചൻ ആശുപത്രി വിട്ടിരുന്നു. ഐശ്വര്യറായിക്കും മകൾ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും കോവിഡ് നെഗറ്റീവായ ശേഷം ജൂലൈ 27ന് വീട്ടിലേക്ക് മടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.