കെ.വൈ.സി അപ്ഡേറ്റ് ചെയ്യാൻ വിളിച്ചയാൾക്ക് ഒ.ടി.പി നൽകി, നടൻ അന്നു കപൂറിന് നഷ്ടമായത് 4.36 ലക്ഷം രൂപ

മുംബൈ: ബാങ്ക് തട്ടിപ്പുവഴി സിനിമാ നടൻ അന്നു കപൂറിന് നഷ്ടമായത് 4.36 ലക്ഷം രൂപ. പ്രമുഖ സ്വകാര്യ ബാങ്കിന്റെ പേരിൽ കെ.വൈ.സി അപ്ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞ് വന്ന ​ഫോൺ കോൾ വഴിയാണ് തട്ടിപ്പ് നടന്നത്. ഉടൻ തന്നെ പൊലീസിനെ അറിയിച്ചതിനാൽ 3.08 ലക്ഷം രൂപ തിരികെ ലഭിക്കും.

വ്യാഴാഴ്ചയാണ് സംഭവം. ബാങ്കിലെ ജീവനക്കാരനെന്ന വ്യാജേന ഒരാൾ കപൂറിനെ വിളിച്ചു. കെ.വൈ.സി അപ്ഡേറ്റ് ചെയ്യാനായി വിവരങ്ങൾ ആവശ്യപ്പെട്ടു. അതിനായി ബാങ്ക് വിവരങ്ങളും പിന്നീട് ഒ.ടി.പിയും താരം ഫോണിൽ പങ്കുവെച്ചതായി ഓഷിവാര പൊലീസ് പറഞ്ഞു.

അൽപ്പസമയത്തിനുള്ളിൽ കപൂറിന്റെ അക്കൗണ്ടിൽ നിന്ന് രണ്ട് അക്കൗണ്ടുകളിലേക്കായി 4.36 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യപ്പെട്ടു. ഇടപാട് സംബന്ധിച്ച് ബാങ്ക് കപൂറിനെ ​ഫോണിൽ വിളിച്ച് വിവരമറിയിച്ചതിനെ തുടർന്ന് അദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു.

പണം കൈമാറ്റം ചെയ്യപ്പെട്ട ബാങ്കുകളുമായി പൊലീസ് ബന്ധപ്പെടുകയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതിനാൽ

കപൂറിന് 3.08 ലക്ഷം രൂപ തിരികെ ലഭിക്കും. സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പ് നടത്തിയയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Actor Annu Kapoor Cheated Of ₹ 4.36 Lakh In Online Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.