മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസിന് ലുലു ഫാഷൻ വീക്ക് വേദിയിൽ ആദരം; സ്റ്റൈൽ ഐക്കണായി ആസിഫ് അലി

കൊച്ചി: ബോളിവുഡ് താരം ജോൺ എബ്രഹാം തുടക്കംകുറിച്ച, ആഗോള ബ്രാൻഡുകളുടെ നവീന സങ്കൽപങ്ങൾക്കൊപ്പം താരങ്ങൾ റാംപിലെത്തിയ ഫാഷൻ ഉത്സവത്തിന് ലുലുവിൽ കൊടിയിറങ്ങി. ബുധനാഴ്ച തുടങ്ങി അഞ്ച് ദിവസം നീണ്ടുനിന്ന ഫാഷൻ വിസ്മയത്തിന്റെ അവസാന ദിനം കൊച്ചിയിൽ രാജ്യത്തെ മുൻനിര മോഡലുകളും താരങ്ങളും അണിനിരന്നു. മലയാള സിനിമയുടെ അഭിമാനമായി മാറിയ നടൻ ഇന്ദ്രൻസിനെ ലുലു ഫാഷൻ വീക്കിന്റെ സമാപന വേദിയിൽ പ്രത്യേകം ആദരിച്ചു. മലയാള സിനിമയിൽ അഭിനയ-വസ്ത്രാലങ്കാര രംഗത്തെ മികച്ച പ്രവർത്തനത്തിന് സമഗ്ര സംഭാവനയ്ക്കുള്ള ആദരം ഇന്ദ്രൻസിന് സംവിധായകൻ ജിത്തു ജോസഫും നടൻ ആസിഫ് അലിയും ചേർന്ന് സമ്മാനിച്ചു.

ഫാഷൻ വീക്കിന് പൊലിമയേകി നടി അമല പോളും ആസിഫ് അലിയും റാംപിൽ ചുവടുവച്ചു. ഷറഫുദീൻ, കൈലാഷ്, അജ്മൽ അമീർ, 2018 ലെ മിസ് ഇന്ത്യയും നടിയുമായ അനുക്രീതി വാസ്, നടിമാരായ മൃണ, റെയ്ച്ചൽ ഡേവിഡ്, ദീപ്തി സതി എന്നിവരും സമാപനദിനം റാമ്പിൽ ചുവടു വെച്ചു. താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഷൈൻ ടോം ചാക്കോ, വിനയ് ഫോർട്ട്, ഗായത്രി സുരേഷ്, ഹരികൃഷ്ണൻ, ഷാനി ഷകി, സാധിക വേണുഗോപാൽ, ഷിയാസ് കരീം, മരിയ വിൻസന്റ്, ശങ്കർ ഇന്ദുചൂടൻ, രാജേഷ് മാധവൻ, ചിത്രാ നായർ, സംഗീത സംവിധായകൻ ഗോപി സുന്ദർ, ബാലതാരം ദേവനന്ദ തുടങ്ങിയവർ ലുലു ഫാഷൻ വീക്ക് 2024 എഡിഷന്റെ വിവിധ ദിവസങ്ങളിൽ റംപിലെത്തി. ഫാഷൻ ട്രെൻഡുകൾ സിനിമാ മേഖലയിൽ കൊണ്ടുവന്ന സ്വാധീനവും മാറ്റങ്ങളും വിദഗ്ധരുടെ പ്രത്യേക റൗണ്ട് ടേബിൾ ചർച്ചാവേദിയുടെ വിഷയമായി.

മാറുന്ന ഫാഷൻ സങ്കൽപങ്ങളുടെ പുതിയ സാധ്യതകൾ ജനങ്ങളിലേക്ക് നേരിട്ട് പരിചയപ്പെടുത്തുന്ന വേദി കൂടിയായി ലുലു ഫാഷൻ വീക്ക് 2024. സെലിബ്രിറ്റി സ്റ്റൈലിസ്റ്റും ഡിസൈനറുമായ ഷയ് ലോബോ (മുംബൈ) ആയിരുന്നു ഷോ ഡയറക്ടർ. ഫാഷൻ വീക്കിന്റെ സമാപന ദിനം ലുലു സ്റ്റെൽ ഐക്കൺൻ പുരസ്കാരം ആസിഫ് അലിക്ക് ലുലു ഗ്രൂപ്പ് സി.ഒ.ഒ രജിത് രാധാകൃഷ്ണനും, ലുലു ഇൻസ്പിരേഷൻ ഐക്കൺ പുരസ്കാരം നടി അമല പോളിന് ജിത്തു ജോസഫും സമ്മാനിച്ചു. നടൻ ഷറഫുദ്ദീൻ മുഖ്യാതിഥിയായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ ലുലു ഗ്രൂപ് ഇന്ത്യ കൊമേഴ്സ്യൽ മാനേജർ സാദിഫ് ഖാസിം, ലുലു ഗ്രൂപ് ഇന്ത്യ ബൈയിങ് ഹെഡ് ദാസ് ദാമോദരൻ, ലുലു ഗ്രൂപ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ഹൈപർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Actor Indrans honored at Lulu Fashion Week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.