സിനിമയിൽ എത്തുമ്പോൾ പല താരങ്ങളുടെ തങ്ങളുടെ പേര് മാറ്റാറുണ്ട്. സിനിമയിൽ എത്തിയപ്പോൾ അക്ഷയ് കുമാറും തന്റെ പേര് മാറ്റിയിരുന്നു. ഇപ്പോഴിതാ പേര് മാറ്റിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'പലർക്കും എന്റെ യഥാർഥ പേര് എന്താണെന്ന് അറിയില്ല. രാജീവ് ഭാട്ടിയ എന്നാണ്. രാജീവ് ഒരു നല്ല പേരാണ്, അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രിയെന്ന് തോന്നുന്നു. അതിനാൽ, ഇതൊരു മികച്ച പേരായിരുന്നു, പക്ഷേ ഞാൻ അത് മാറ്റി. എന്റെ ആദ്യ ചിത്രത്തിലെ നായകന്റെ പേരാണ് അക്ഷയ്. അതുകൊണ്ടാണ് ആ പേര് സ്വീകരിച്ചത്. അല്ലാതെ മറ്റാരുടെയും നിർദേശപ്രകാരമല്ല പേര് മാറ്റിയത്.രാജീവ് എന്ന പേര് മാറ്റിയപ്പോൾ, നിനക്ക് ഇതെന്ത് പറ്റിയെന്ന് അച്ഛൻ ചോദിച്ചു.അദ്ദേഹത്തിനോടും ഇത് തന്നെയാണ് പറഞ്ഞത്. എന്റെ ആദ്യ സിനിമയിലെ നായകന്‍റെ പേര് ഇതായിരുന്നു അതിനാൽ ഞാൻ അത് സൂക്ഷിക്കുമെന്ന്- അക്ഷയ് കുമാർ പറഞ്ഞു.
‘സര്‍ഫിര’ ആണ് അക്ഷയ് കുമാറിന്റെ തിയറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം . പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ചിത്രത്തിനായിട്ടില്ല. ജൂലൈ 12ന് റിലീസ് ചെയ്ത ചിത്രം വെറും രണ്ട് കോടി മാത്രമാണ് ഓപ്പണിങ് കളക്ഷന്‍ നേടിയത്. അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും കുറഞ്ഞ ഓപ്പണിങ് കളക്ഷനാണിത്. സൂര്യ പ്രധാനവേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ സൂരറൈ പോട്രിെന്ർറ ഹിന്ദി പതിപ്പാണ് ‘സര്‍ഫിര'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.