തിരുവനന്തപുരം: തന്‍റെ ആരോഗ്യനിലയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനിടെ, ഡബ്ബിങ്ങിനെത്തി നടൻ മണിയൻ പിള്ള രാജു. കോവിഡിനൊപ്പം ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയിലേറെ മണിയന്‍ പിള്ള രാജു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനെ വളച്ചൊടിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാണെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചു. ഇതിനെല്ലാം മറുപടിയെന്നോണമാണ് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി അദ്ദേഹം ഡബ്ബ് ചെയ്തത്.
സംഗീതാ 4 ക്രിയേഷൻസിന്‍റെ ബാനറിൽ സി.ആർ. അജയകുമാർ സംവിധാനം ചെയ്യുന്ന 'സുഡോക്കുൻ' എന്ന സിനിമയുടെ ഡബ്ബിങ് ജോലികൾ പൂർത്തിയാക്കുന്നതിനായിട്ടാണ് മണിയൻ പിള്ള രാജു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയത്. കോവിഡും ന്യൂമോണിയായും ബാധിച്ച് വിശ്രമത്തിലായിരുന്ന അദ്ദേഹം പൂർണ് ആരോഗ്യവാനായാണ് ഡബ്ബിങിനെത്തിയത്.
അതിനിടെ, അച്ഛനെക്കുറിച്ച് ഇല്ലാകഥകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ച് മണിയന്‍ പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജന്‍ രംഗത്തെത്തിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്ന അദ്ദേഹം രോഗമുക്തനായി വീട്ടില്‍ വിശ്രമത്തിലാണെന്നും ആരോഗ്യനില വീണ്ടെടുത്ത് സിനിമാത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണെന്നും നിരഞ്ജൻ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.