നടൻ ശങ്കർ നിർമിക്കുന്ന ചിത്രം; 'എഴുത്തോല: ദി സാഗാ ഓഫ് ആൽഫബെറ്റ്'

 ടൻ ശങ്കറും സതീഷ് ഷേണായിയും ചേർന്ന് നിർമിച്ച് നവാഗതനായ സുരേഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'എഴുത്തോല: ദി സാഗാ ഓഫ് ആൽഫബെറ്റ്' എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം തൈക്കാട് സൂര്യ ഗണേശത്തിൽ നടന്നു. ഓഗസ്റ്റ് 20 ന് വൈകിട്ട് 6 മണിക്ക് നടന്ന പ്രദർശനത്തിന് സൂര്യ കൃഷ്ണമൂർത്തി സന്നിഹിതനായിരുന്നു. ചടങ്ങിൽ കലാ സംസ്കാരിക ചലച്ചിത്ര മേഖലകളിലെ നിരവധി പ്രമുഖരും പ്രദർശനത്തിനെത്തി.

സുരേഷ് ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ 'എഴുത്തോല: ദ സാഗ ഓഫ് ആൽഫബെറ്റ്', രാജ്യത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഹൃദയത്തിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങുന്ന ചലച്ചിത്രരേഖയാണ്. വിദ്യാഭ്യാസമേഖലയുമായി ഇഴചേർന്ന് കിടക്കുന്ന സാധാരണക്കാരുടെ ജീവിതങ്ങൾ 'എഴുത്തോല'യിൽ അവതരിപ്പിക്കുന്നു. മൂന്ന് പതിറ്റാണ്ടിനു ശേഷം നടൻ ശങ്കർ നിർമ്മാതാവാകുന്ന ചിത്രം കൂടിയാണ് 'എഴുത്തോല'. ചിത്രത്തിൽ നിഷാ സാരംഗ്, ശങ്കർ, കൃഷ്ണ പ്രസാദ്, ഹേമന്ത് മേനോൻ, പൗളി വൽസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മനുഷ്യാനുഭവങ്ങളുടെ സങ്കീർണ്ണമായ രേഖാചിത്രങ്ങളുടെ നേരേ പ്രതിഫലനം നൽകിക്കൊണ്ട് വിദ്യാഭ്യാസ മേഖലയിലെ പരിവർത്തനങ്ങളുടെ സ്വാധീനം 'എഴുത്തോല' പറഞ്ഞുവെയ്ക്കുന്നു. വിദ്യാഭ്യാസവും സമൂഹവും തമ്മിലുള്ള വിഭജനത്തെക്കുറിച്ചുള്ള ചിന്തോദ്ദീപകമായ ദർശനം ചിത്രം നൽകുന്നു.

കൈതപ്രം ദാമോദരൻ നമ്പൂതിരി, മഹാകവി ഒളപ്പമണ്ണ, ബിലു വി. നാരായണൻ എന്നിവരുടെ വരികൾക്ക്  മോഹൻ സിത്താരയും പ്രശാന്ത് കർമ്മയും സംഗീതം നൽകിയിരിക്കുന്നു. ഛായാഗ്രാഹകൻ ശ്രീജിത്ത് പാച്ചേനി, എഡിറ്റിംഗ് ഹരീഷ് മോഹൻ, കലാസംവിധാനം സതീഷ് നെല്ലായ, വസ്ത്രാലങ്കാരം കുമാർ ഇടപ്പാൾ, ചമയം മനോജ് അങ്കമാലി, മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് സംഗീത ജനചന്ദ്രൻ.

Tags:    
News Summary - actor shankar produced movie ‘The Saga of Alphabet’ first screening held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.