നടനും ഹാസ്യതാരവുമായ ഉല്ലാസ് പന്തളം വിവാഹിതനായി.മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. 2022ല്‍ ഉല്ലാസിന്റെ ആദ്യ ഭാര്യ ആശ ആത്മഹത്യ ചെയ്തിരുന്നു.ആദ്യ വിവാഹത്തിൽ ഉല്ലാസിന് ഇന്ദുജിത്ത്,സൂര്യജിത്ത് എന്നിങ്ങനെ രണ്ടു മക്കളുണ്ട്.
കോമഡി സ്റ്റാര്‍സ് എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെയാണ് ശ്രദ്ധ നേടുന്നത്. വിശുദ്ധ പുസ്തകം, കുട്ടനാടന്‍ മാര്‍പ്പാപ്പ, നാം, ചിന്ന ദാദ എന്നീ സിനിമകളിലും ഉല്ലാസ് പന്തളം അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സ്റ്റേജ് കോമഡി ഷോകളിൽ സജീവമാണ് നടൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.