മാർച്ച് 27 ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിയാന്‍ വിക്രം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'വീര ധീര ശൂരന്‍' ന്റെ ആദ്യഷോകൾ വൈകി. നിയമ പ്രശ്‌നത്തെ തുടര്‍ന്ന് ചിത്രത്തിന്റെ മോണിങ് ഷോകള്‍ മുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലും യു.എസിലും അടക്കം ആദ്യഷോ ഒഴിവാക്കി.
ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനി ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നു. നിയമപ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ ചിത്രത്തിന്റെ നിര്‍മാതാവായ റിയ ഷിബു നിലവില്‍ ഡല്‍ഹിയിലാണ്.
വ്യാഴാഴ്ച രാവിലെ 10.30 വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു. 11 മണിക്ക് ശേഷം പ്രദര്‍ശനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിർമാതാവ് ഏഴ് കോടി നിക്ഷേപിക്കണമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും 48 മണിക്കൂറിനുള്ളിൽ സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
എച്ച്.ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയാ ഷിബു നിര്‍മിച്ച ചിത്രം എസ്.യു അരുണ്‍കുമാറാണ് സംവിധാനം ചെയ്തത്. ചിയാന്‍ വിക്രമിനോടൊപ്പം എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.