ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കമൽ ഹാസന്റെ 'ഇന്ത്യൻ 2'. ജൂലൈ 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. കമൽ ഹാസൻ - ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ 'ഇന്ത്യൻ 2'ന് വിമർശനമാണ് അധികവും ലഭിച്ചത്. 250 കോടിയിലൊരുങ്ങിയ ചിത്രത്തിന് വെറും 120 കോടി മാത്രമാണ് തിയറ്ററുകളിൽ നിന്ന് നേടാനായത്.അതേസമയം 1996 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ 'ഇന്ത്യൻ' ബോക്സോഫീസിൽ മികച്ച വിജയം നേടിയിരുന്നു.
സിനിമയുടെ മൂന്നാം ഭാഗത്തിന്റെ സൂചന നൽകികൊണ്ടാണ് ഇന്ത്യൻ 2 അവസാനിച്ചത്. കമൽ ഹാസനും 'ഇന്ത്യൻ 3'ക്കായുള്ള ആകാംക്ഷ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് പുറത്തു വരുന്നത്. ചിത്രം ഒ.ടി.ടി റിലീസായിട്ടാകും എത്തുകയെന്നാണ് പ്രചരിക്കുന്ന വിവരം. നെറ്റ്ഫ്ലിക്സാണ് 'ഇന്ത്യൻ 2' ഒ.ടി.ടിയിലെത്തിച്ചത്. 200 കോടി രൂപക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയത്. ഇതിൽ മൂന്നാം ഭാഗത്തിന്റെ ഡിജിറ്റൽ റൈറ്റും ഉൾപ്പെടുമെന്നാണ് പ്രചരിക്കുന്നത്.എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
ഇന്ത്യൻ 2 ൽകമല്‍ ഹാസനൊപ്പം കാജൽഅഗർവാൾ,സിദ്ധാർഥ്,എസ്.ജെ. സൂര്യ, രാകുല്‍ പ്രീത് സിങ്, കാളിദാസ് ജയറാം, ബോബി സിംഹ എന്നിങ്ങനെ വൻതാരനിരയാണ് അണിനിരന്നത്. അന്തരിച്ച നടന്മാരായ വിവേക്, നെടുമുടി വേണു, മനോബാല എന്നിവരെ എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും ബോക്സോഫീസിൽ ചിത്രത്തിന് ഗുണം ചെയ്തില്ല.
സേനാപതി എന്ന കഥാപാത്രത്തിന്റെ അച്ഛനായ വീരശേഖരന്റെ കഥയാണ് മൂന്നാം ഭാഗം പറയുന്നത്. നാല്‍പതുകാരനായിട്ടാണ് കമൽ ഹാസൻ ഇന്ത്യൻ 3 എത്തുന്നത്. അടുത്ത വർഷം ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.