ഏറ്റവും മികച്ച മനുഷ്യൻ; സൽമാൻ ഖാനെ വാനോളം പുകഴ്ത്തി ഐശ്വര്യ റായി ബച്ചൻ

ബോളിവുഡിൽ ഇപ്പോഴും ചർച്ചയാവുന്ന ഒരു പ്രണയകഥയാണ് ഐശ്വര്യ റായി ബച്ചന്റേയും സൽമാൻ ഖാന്റേയും. വിവാഹം വരെ പ്രതീക്ഷിച്ച ബന്ധമായിരുന്നു ഇവരുടേത്. എന്നാൽ അപ്രതീക്ഷിതമായി താരങ്ങൾ വേർപിരിയുകയായിരുന്നു. പിന്നീട് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചു.

പ്രണയം പിരിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഐശ്വര്യയും സൽമാൻ ഖാനും ഇപ്പോഴും പൊതുവേദികളിൽ ഒന്നിച്ച് എത്താറില്ല. ഇപ്പോഴിതാ സൽമാൻ ഖാനെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ബോളിവുഡിലെ ഏറ്റവും നല്ല മനുഷ്യനാണ് സൽമാൻ എന്നാണ് ആഷ് പറയുന്നത്. 1999 ൽ നൽകിയ അഭിമുഖമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.

അഭിമുഖത്തിൽ ബോളിവുഡിലെ സെക്സിയസ്റ്റ് വ്യക്തി ആരാണെന്നായിരുന്നു അവതാരകയായ സിമി ഗരേവാളിന്റെ ചോദ്യം. വളരെയധികം ആലോചനകൾക്ക് ശേഷം, 'സെക്സിയസ്റ്റ്' എന്ന വാക്ക് ചാമിംഗ് ഉപയോഗിക്കാൻ കഴിയുമോ എന്ന്  നടി ചോദിക്കുന്നുണ്ട്. ശേഷം  മറുപടിയായി സൽമാൻ ഖാന്റെ പേര് പറയുകയായിരുന്നു. ഇൻഡസ്‌ട്രിയിൽ വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരേടും  ഒരുപോലെ പെരുമാറുന്ന  നല്ല വ്യക്തിത്വത്തിന് ഉടമയാണ് സൽമാനെന്ന് ഐശ്വര്യ പറഞ്ഞു.

അഭിഷേക് ബച്ചനുമായുളള വിവാഹത്തിന് ശേഷം ഐശ്വര്യ റായി സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. മണിരത്നം സംവിധാനം  ചെയ്ത പൊന്നിയിൻ സെൽവനിലാണ് ഐശ്വര്യ റായി ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Tags:    
News Summary - Aishwarya Rai Bachchan Reveals Salman Khan The ‘S*xiest’ Man In The Industry, A Throwback Video went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.