മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കില്ല; അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വീടുവെച്ചു കൊടുക്കും -അഖില്‍ മാരാര്‍

രുള്‍പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ താല്‍പര്യമില്ലെന്ന് സിനിമ പ്രവർത്തകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. വീട് നഷ്ടപ്പെട്ടവര്‍ക്ക് അവര്‍ പറയുന്ന സ്ഥത്ത് വീടുവെച്ച് നൽകുമെന്നും മൂന്ന് വീടുകൾ നിർമിച്ചു നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണ് പങ്കുവെച്ചത്. അർഹതപെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് തന്റെ താല്പര്യമെന്നും താരം കൂട്ടിച്ചേർത്തു.

പാര്‍ട്ടിയെ മുച്ചൂടും മുടിച്ച സൈബര്‍ അന്തം കമ്മികള്‍ക്ക് ഒരു ചാലഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ എനിക്ക് താല്‍പര്യമില്ല. പകരം 3 വീടുകള്‍ വച്ച് നല്‍കാന്‍ ഞങ്ങള്‍ തയാറാണ്. അത് എന്റെ നാട്ടില്‍ എന്ന് പറഞ്ഞത്, വസ്തു വിട്ട് നല്‍കാന്‍ എന്റെ ഒരു സുഹൃത്തു തയാറായത് കൊണ്ടും, വീട് നിര്‍മാണത്തിന് ആവശ്യം വരുന്ന സാമഗ്രികള്‍ പലരും സഹായിക്കാം എന്നുറപ്പ് നല്‍കിയതും അതോടൊപ്പം വീടുകള്‍ നിര്‍മിക്കാന്‍ എന്റെ സുഹൃത്തിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി തയാറായത് കൊണ്ടും, അതോടൊപ്പം പ്രകൃതി ക്ഷോഭങ്ങള്‍ താരതമ്യേനെ കുറവായത് കൊണ്ടുമാണ്.
സഖാക്കളുടെ അഭ്യര്‍ഥന മാനിച്ചു വയനാട്ടില്‍ ഈ ദുരന്തത്തില്‍ വീട് നഷ്ട്ടപെട്ടവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് വീട് വച്ച് കൊടുക്കാം. അവര്‍ ആഗ്രഹിക്കുന്ന സ്ഥലം എനിക്ക് അറിയാത്തത് കൊണ്ടും ഒരാള്‍ എവിടെ താമസിക്കണം എന്നത് അവരുടെ ഇഷ്ടം ആയത് കൊണ്ടും സ്ഥലം ലഭ്യമാക്കി ബന്ധപ്പെട്ടാല്‍ തീര്‍ച്ചയായും ഞങ്ങള്‍ വീട് നിര്‍മിച്ചു നല്‍കാം. ഞാന്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം പങ്കുവച്ചു. അര്‍ഹതപെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്‍പര്യം.
നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല.. എന്റെ കര്‍മമാണ് എന്റെ നേട്ടം.. ഈശ്വരന്‍ മാത്രം അറിഞ്ഞാല്‍ മതി. സഖാക്കളുടെ ചില…. കാണുമ്പോള്‍ ചില കാര്യങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നു. പ്രളയവും ഉരുള്‍ പൊട്ടലും പോലെ വാര്‍ത്തകളില്‍ നിറയുന്ന ദുരന്തങ്ങള്‍ അല്ലാതെ ജീവിക്കാന്‍ മാര്‍ഗമില്ലാതെ അലയുന്ന എത്രയോ മനുഷ്യരുണ്ട്..
അത്തരം മനുഷ്യരില്‍ അര്‍ഹത ഉണ്ട് എന്ന് തോന്നി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഞാന്‍ നല്‍കിയ ചില സഹായങ്ങള്‍ സഖാക്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നു കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ അയച്ചതാണ് അത് കൊണ്ടാണ് സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ കഴിഞ്ഞത്. ഇത് പോലെ നേരില്‍ കൊടുക്കുന്നതും അല്ലാതെയും.. ആരെയും ഒന്നും ബോധിപ്പിച്ചു ഞാന്‍ ജീവിക്കാറില്ല.. ചില സഖാക്കള്‍ ആണ് ഈ പോസ്റ്റ് ഇടീക്കാന്‍ പ്രേരണ ആയത്'- അഖിൽ മാരാർ കുറിച്ചു.

കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ സ്വന്തം നാട്ടിൽ താനും കൂട്ടുകാരും ചേർന്ന് മൂന്ന് പേർക്ക് വീട് നിർമിച്ചു കൊടുക്കുമെന്ന്  പറഞ്ഞിരുന്നു.


Full View


Tags:    
News Summary - Akhil Marar Redy To Build House For Wayanad People

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.