സഹോദരി അൽകയെ കുറിച്ച് അക്ഷയ് കുമാർ. സഹോദരി മാത്രമല്ല ദൈവമാണെന്നും നടൻ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ രക്ഷാബന്ധന്റെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വളരെ വൈകാരികമായിട്ടാണ് സഹോദരിയെ കുറിച്ച് സംസാരിച്ചത്.
സഹോദരിയുമായുള്ള എന്റെ ബോണ്ട് സ്നേഹമാണ്. അവർ ഒരിക്കലും എന്നെ ഭയപ്പെട്ടിരുന്നില്ല. വളരെ ശാന്ത സ്വാഭാവക്കാരിയായിരുന്നു. ഞങ്ങൾ തമ്മിൽ അധികം വഴക്ക് നടന്നിട്ടില്ല. ചില സമയത്ത് എന്റെ ശബദം ഉയർന്നാലും സഹോദരി ശാന്തയായി ഇരിക്കും. സഹോദരി മാത്രമല്ല അവർ എനിക്ക് ദേവി( ദൈവം) കൂടി -അക്ഷയ് കുമാർ പറഞ്ഞു.
ആഗസ്റ്റ് 11 ആണ് രക്ഷാബന്ധൻ തിയറ്ററുകളിൽ എത്തുന്നത്. നാല് സഹോദരിമാരുടെ ഏക സഹോദരനായിട്ടാണ് അക്ഷയ് ചിത്രത്തിലെത്തുന്നത്. ഭൂമി പഡ്നേക്കറാണ് നായിക. ഹിമാൻഷു ശർമയും കനികാ ധില്ലനുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കേപ്പ് ഓഫ് ഗുഡ് ഫിലിംസിന്റെ സഹകരണത്തോടെ കളർ യെല്ലോ പ്രൊഡക്ഷൻസ്, സീ സ്റ്റുഡിയോസ്, അൽക്കാ ഹിരാനന്ദാനി എന്നിവർ ചേർന്നാണ് രക്ഷാബന്ധൻ നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.