Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'എനിക്ക് അവർ ...

'എനിക്ക് അവർ ദേവിയാണ്'; സഹോദരിയെ കുറിച്ച് അക്ഷയ് കുമാർ

text_fields
bookmark_border
Akshay Kumar opens up about his bond with sister Alka Bhatia
cancel

ഹോദരി അൽകയെ കുറിച്ച് അക്ഷയ് കുമാർ. സഹോദരി മാത്രമല്ല ദൈവമാണെന്നും നടൻ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ രക്ഷാബന്ധന്റെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വളരെ വൈകാരികമായിട്ടാണ് സഹോദരിയെ കുറിച്ച് സംസാരിച്ചത്.

സഹോദരിയുമായുള്ള എന്റെ ബോണ്ട് സ്നേഹമാണ്. അവർ ഒരിക്കലും എന്നെ ഭയപ്പെട്ടിരുന്നില്ല. വളരെ ശാന്ത സ്വാഭാവക്കാരിയായിരുന്നു. ഞങ്ങൾ തമ്മിൽ അധികം വഴക്ക് നടന്നിട്ടില്ല. ചില സമയത്ത് എന്റെ ശബദം ഉയർന്നാലും സഹോദരി ശാന്തയായി ഇരിക്കും. സഹോദരി മാത്രമല്ല അവർ എനിക്ക് ദേവി( ദൈവം) കൂടി -അക്ഷയ് കുമാർ പറഞ്ഞു.

ആഗസ്റ്റ് 11 ആണ് രക്ഷാബന്ധൻ തിയറ്ററുകളിൽ എത്തുന്നത്. നാല് സഹോദരിമാരുടെ ഏക സഹോദരനായിട്ടാണ് അക്ഷയ് ചിത്രത്തിലെത്തുന്നത്. ഭൂമി പഡ്നേക്കറാണ് നായിക. ഹിമാൻഷു ശർമയും കനികാ ധില്ലനുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കേപ്പ് ഓഫ് ​ഗുഡ് ഫിലിംസിന്റെ സഹകരണത്തോടെ കളർ യെല്ലോ പ്രൊഡക്ഷൻസ്, സീ സ്റ്റുഡിയോസ്, അൽക്കാ ഹിരാനന്ദാനി എന്നിവർ ചേർന്നാണ് രക്ഷാബന്ധൻ നിർമിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akshay kumar
News Summary - Akshay Kumar opens up about his bond with sister Alka Bhatia
Next Story