ഇന്ത്യ-ഭാരത് വിവാദത്തിനിടെ സിനിമയുടെ പേരുമാറ്റി അക്ഷയ് കുമാർ

ന്യൂഡൽഹി: ഇന്ത്യ-ഭാരത് വിവാദങ്ങൾക്കിടെ സിനിമയുടെ പേരുമാറ്റി അക്ഷയ് കുമാർ. ബോളിവുഡ് താരത്തിന്റെ വരാനിരിക്കുന്ന സിനിമക്ക് 'മിഷൻ റാണിഗഞ്ച്: ദ ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യു' എന്ന പേരാണ് നേരത്തെ നൽകിയിരുന്നത്. ഇത് മാറ്റി മിഷൻ റാണിഗഞ്ച്: ദ ഗ്രേറ്റ് ഭാരത് റെസ്ക്യു എന്ന പേരാണ് നൽകിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലാണ് പേരുമാറ്റം അറിയിച്ചിരിക്കുന്നത്.

റാണിഗഞ്ചിലെ കൽക്കരി ഖനിയിലുണ്ടായ അപകടത്തെ ഇതിവൃത്തമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 1989ലാണ് കൽക്കരി ഖനിയിൽ അപകടമുണ്ടായത്. അന്ന് ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ പ്രധാന പങ്കുവഹിച്ച ജസ്‍വാന്ത് സിങ് ഗില്ലിന്റെ ജീവിതത്തെ ആധാരമാക്കിയാണ് സിനിമ.

അക്ഷയ് കുമാറിനെ കൂടാതെ പരിനീതി ചോപ്ര, കുൻമുദ് മിശ്ര, പവൻ മൽഹോത്ര, രവി കിഷൻ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ മോഷൻ പോസ്റ്ററും പുറത്ത് വന്നിരുന്നു. 

Tags:    
News Summary - Akshay Kumar's film title changed amid India-Bharat debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.