എന്റെ ജോലി ഇങ്ങനെയാണ്; അതുകൊണ്ട് ഉയർന്ന പ്രതിഫലം വാങ്ങാനുള്ള അവകാശമുണ്ട് -ലളിത ഡിസില്‍വ

താൻ കുട്ടികളുടെ നാനി അല്ലെന്ന് സെലിബ്രിറ്റി പീഡിയാട്രിക് നഴ്സ് ലളിത ഡിസില്‍വ. എല്ലാവരും തന്റെ ശമ്പളത്തെക്കുറിച്ചാണ് സാംസാരിക്കുന്നതെന്നും രാപ്പകലില്ലാതെ ജോലി ചെയ്യുന്നുണ്ടെന്നും അതിനാൽ നല്ലതുക പ്രതിഫലമായി വാങ്ങാനുള്ള അവകാശം തനിക്കുണ്ടെന്നും ലളിത ഡിസിൽ പറഞ്ഞു.

'ഞാൻ 24X7 ജോലി ചെയ്യുന്ന ആളാണ്. അവധി ദിനങ്ങളൊന്നുമില്ല. രാപ്പകലില്ലാതെ ഡ്യൂട്ടിയിലാണ്. കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഏതൊരു വ്യക്തിക്കും നിശ്ചിത സമയം ജോലി ചെയ്താൽ മതി.കൂടാതെ വാരാന്ത്യങ്ങളിൽ അവധിയുമുണ്ട്.എന്നാൽ എനിക്ക് എന്താണ് കിട്ടുന്നത്? ദീപാവലിയോ ക്രിസ്തുമസോ, വേനൽ അവധിയോ ഉണ്ടെങ്കിൽ ഞാൻ നാട്ടിന് പുറത്താണ്. അതിനാൽ അത്രയും പണം ശമ്പളമായി വാങ്ങാൻ എനിക്ക് അവകാശമുണ്ട്.

എന്റെ ബന്ധുക്കൾ പോലും പറയാറുണ്ട് 'ലളിതാ, നിങ്ങള്‍ക്ക് പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ ശമ്പളമുണ്ടെന്ന്' എക്‌സിക്യൂട്ടീവ് തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് ജോലിയിൽ ഷെഡ്യൂളുണ്ട്. പക്ഷേ ഞങ്ങള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നു.ഞാൻ വിശ്രമിക്കുന്നത് ഒന്നോ രണ്ടോ മണിക്കൂറാണ്. കുട്ടികളെ വളരെ ശ്രദ്ധയോടെ നോക്കണം. ഒരു ദിവസം രാത്രിയിൽ നാലഞ്ച് തവണയെങ്കിലും ഉണരും. കുട്ടി കുടുംബാംഗങ്ങൾക്കൊപ്പമുണ്ടെന്ന് അറിയുമ്പോൾ മാത്രമാണ് എനിക്ക് വിശ്രമം കിട്ടുന്നത്'-ലളിത ഇന്ത്യ ടുഡേയോട് പറഞ്ഞു.

രണ്ടര ലക്ഷം രൂപയായിരുന്നു ലളിതയുടെ ശമ്പളമെന്നാണ് ഇന്റര്‍നെറ്റിലെ ഊഹാപോഹം. മുംബൈയിലെ ബ്രീച്ച്കാന്‍ഡി ആശുപത്രിയില്‍ നഴ്സായിരുന്ന ലളിത 1996 മുതലാണ് അംബാനി കുടുംബത്തിനുവേണ്ടി ജോലിചെയ്തത്. ആനന്ദ് അംബാനിയുടെ കാര്യങ്ങള്‍ നോക്കാന്‍ 12 വര്‍ഷത്തോളം അവര്‍ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു .ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മൂത്ത മകന്‍ തൈമൂറിനും ഇളയ മകന്‍ ജെയ്ക്കുമൊപ്പമായിരുന്നു അവരുടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍. ഇപ്പോൾ രാം ചരണിന്റെയും ഉപാസനയുടെയും മകള്‍ ക്ലിന്‍ കാരയുടെ നഴ്‌സാണ്.


Tags:    
News Summary - 'Am A Pediatric Nurse, Not A Nanny': Lalita D'Silva On Her Role Looking After Bollywood Star Kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.