ബഹറിൻ മീഡിയസിറ്റി ഫിലിം പ്രൊഡക്ഷന്റെ പ്രഥമ സംരഭമായ 'അനക്ക് എന്തിന്റെ കേടാ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിങ്ങ് ബഹ്റൈനിൽ വെച്ച് നടന്നു. നടൻ ശിവജി ഗുരുവായൂർ, ബഹറിൻ മീഡിയ സിറ്റി ചെയർമാനും ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഫ്രാൻസിസ് കൈതാരത്ത്, ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ഷമീർ ഭരതന്നൂർ, ബി.എം.സി ഫിലിം സൊസൈറ്റി പ്രോജക്റ്റ് ഡയറക്ടറായ പ്രകാശ് വടകര, ജയമേനോൻ, ശ്രാവണ മഹോത്സവ കമ്മിറ്റി ചെയർമാൻ ഡോ. പി.വി ചെറിയാൻ, ഫിലിം സൊസൈറ്റി കോർഡിനേറ്റർ അൻവർ നിലമ്പൂർ എന്നിവർ ടൈറ്റിൽ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം ബഹ്റൈനിൽനിന്നുള്ള പുതുമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. കിംസ് ഹോസ്പിറ്റൽ സി.ഇ.ഒ താരിഖ് നജീബ്, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ചലച്ചിത്ര കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.