രൺബീർ കപൂർ- രശ്മിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ഡിസംബർ 1 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും മികച്ച ഓപ്പണിങ് കളക്ഷൻ നേടാനായി. ആദ്യ ദിവസം 116 കോടി രൂപയാണ് ചിത്രം ആഗേളതലത്തിൽ സമാഹരിച്ചിരിക്കുന്നത്. ഇതോടെ 2023 ൽ ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് രൺബീറിന്റെ അനിമൽ. ഷാറൂഖ് ഖാന്റെ ജവാനാണ് ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രം. 126 കോടിയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്.
പുറത്തു പ്രചരിക്കുന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ നിന്ന് 54.75 കോടിയാണ് അനിമൽ ആദ്യദിനം നേടിയത്. 50.50 കോടിയാണ് ഹിന്ദി പതിപ്പിന് ലഭിച്ചത്. തെലുങ്ക് 10 കോടിയും സമാഹരിച്ചിട്ടുണ്ട്. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒമ്പത് കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതോടെ രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും വലിയ ഓപ്പണിങ്ങായി അനിമല്‍ മാറി. ബ്രഹ്മാസ്ത്ര, സഞ്ജു എന്നിവയാണ് ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയ രൺബീറിന്റെ ചിത്രങ്ങൾ.
ഷാറൂഖ് ഖാൻ ചിത്രം ജാവനും ഗദർ 2 നും ശേഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങൾക്കൊന്നും ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിക്കാനായില്ല. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ സൽമാൻ ചിത്രം ടൈഗർ 3 വലിയ ചലനം സൃഷ്ടിക്കാതെയാണ് തിയറ്ററുകളിൽ നിന്ന് കടന്നു പോയത്.
എ സര്‍ട്ടിഫിക്കറ്റോട് കൂടിയാണ് അനിമൽ തിയറ്ററുകളിൽ എത്തിയത്. രണ്‍ബീര്‍-രശ്മിക എന്നിവരുടെ ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് അഞ്ച് പ്രധാന മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനത്തിലെ രശ്മികയുടേയും രൺബീറിന്റേയും ചുംബനരംഗംങ്ങളും വലിയ ചര്‍ച്ചയായിരുന്നു
ഏറെ ചർച്ചയായ അർജുൻ റെഡ്ഡി, കബീർ സിങ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത് ചിത്രമാണ് അനിമൽ. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അനിൽ കപൂർ , ബോബി ഡിയോൾ തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.