ഇത് മനുഷ്യാവകാശലംഘനമാണ്; വിരാട് കോഹ്‍ലിയുടെ ഹോട്ടൽ മുറിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച ആരാധകർക്കെതിരെ അനുഷ്ക

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെ ഹോട്ടൽ മുറിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെതിരെ രൂക്ഷ വിമർശനവുമായി നടിയും ഭാര്യയുമായ അനുഷ്ക ശർമ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻഷോർട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

ഇതിനും മുൻപും യാതൊരുവിധത്തിലുള്ള അനുകമ്പ‍യോ ദയയോ കാണിക്കാത്ത പെരുമാറ്റം ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത് വളരെ മോശമായി പോയെന്നും അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കോഹ്‍ലിയും ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

"നേരത്തേയും അനുകമ്പയോ ദയയോ കാണിക്കാത്ത സംഭവങ്ങൾ ചില ആരാധകരിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് ശരിക്കും മോശമായ കാര്യവും തികച്ചും മനുഷ്യാവകാശലംഘനവുമാണ്. അൽപം ആത്മനിയന്ത്രണം പാലിക്കുന്നത് എല്ലാവരേയും സഹായിക്കും. കൂടാതെ, ഇത്  കിടപ്പുമുറിയിൽ നടക്കുന്നുണ്ടെങ്കിൽ പിന്നെ എവിടെയാണ് അതിർ വരമ്പ്?"' അനുഷ്ക സോഷ്യൽ മീഡിയയിൽ കുറിച്ചു.

Tags:    
News Summary - Anushka Sharma pens Angry notes as fan shares video of Virat Kohli's hotel room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.