ഒട്ടനവധി മികച്ച ചിത്രങ്ങളും ബോക്സ് ഓഫീസ് വിജയങ്ങളും കണ്ട വർഷമാണ് ഇന്ത്യൻ സിനിമക്ക് 2024. ബോളിവുഡ്, കോളിവുഡ്, മോളിവുഡ്, ടോളിവുഡ്.. അങ്ങനെ പ്രധാന ഇൻഡസ്ട്രികളെല്ലാം മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. മികച്ച ചിത്രമാണെങ്കിൽ ഭാഷ ഒരു പ്രശ്നമേയല്ലെന്നും ആളുകൾ തിയറ്ററിലെത്തുമെന്നും 2024 ഒന്നൂടെ ഉറപ്പിക്കുന്നു. സാമ്പത്തികമായി കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
സിനിമയുടെ ബജറ്റും ബോക്സ് ഓഫീസിൽ നിന്നും കളക്ട് ചെയ്തതുമായി കണക്കുകൂട്ടിയാണ് ഈ ചിത്രങ്ങളുടെ ലാഭം കണക്കിലെടുക്കുന്നത്. ബോളിവുഡിൽ ഈ വർഷം ഏറ്റവും ഓളം സൃഷ്ടിച്ച സ്ത്രീ 2 ആണ് ലിസ്റ്റിൽ ഒന്നാമത്. ശ്രദ്ധ കപൂർ, രാജ്കുമാർ റാവു എന്നിവർ പ്രാധാനകഥാപാത്രത്തിലെത്തിയ ചിത്രം 945. 83 ശതമാനം ലാഭമാണ് നേടിയത്. 60 കോടി ബഡ്ജറ്റിലായിരുന്നു ചിത്രം ഒരുക്കിയത്. രണ്ടാം സ്ഥാനത്ത് മലയാളം ചിത്രം പ്രേമലുവാണ്. മമിത ബൈജു, നസ്ലൻ എന്നിവർ പ്രധാനകഥാപാത്രത്തിലെത്തിയ ചിത്രം ഒമ്പത് കോടി ബഡ്ജറ്റിൽ ഒരുക്കി 754 ശതമാനം ലാഭം നേടി.
ഒരുപാട് സൂപ്പർതാരങ്ങളുടെ വമ്പൻ ബഡ്ജറ്റ് ചിത്രങ്ങൾ ഇറങ്ങിയെങ്കിലും ലബ്ബർ പന്ത് എന്ന തമിഴ് ചിത്രമാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഹരീഷ് കല്യാൺ, ആട്ടക്കത്തി ദിനേഷ് എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മൂന്ന് കോടി ബഡ്ജറ്റിൽ ഒരുക്കി 652 ശതമാനം ലാഭമാണ് നേടിയെടുത്തത്. മലയാളത്തിലെ സെൻസേഷൻ ഹിറ്റ് മഞ്ഞുമ്മൽ ബോയ്സാണ് നാലാം സ്ഥാനത്തുള്ളത്. 610 ശതമാനം ലാഭം ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡമാണ് അഞ്ചാമതുള്ള ചിത്രം. 493.5 ശതമാനം ലാഭം ഈ മലയാള ചിത്രം നേടിയിട്ടുണ്ട്.
482.5 ശതമാനം ലാഭം നേടിക്കൊണ് തമിഴ് ചിത്രം വാഴൈയാണ് ആറാം സ്ഥാനത്തുള്ളത്. ഏഴാമതുള്ള മലയാള ചിത്രം വാഴ 369.2 ശതമാനം ലാഭം ഉണ്ടാക്കിയിട്ടുണ്ട്. 1000 കോടിയും കടന്നു മുന്നേറിയ പുഷ് 2വിന്‍റെ ഹിന്ദി പതിപ്പ് 299 ശതമാനം ലാഭമുണ്ടാക്കി എട്ടാം സ്ഥാനത്താണ്. ഹിന്ദി ചിത്രം മുഞ്ജ്യ 260 ശതമാനം ലാഭം നേടി ഒമ്പതാമതെത്തി. വിജയ് സേതുപതി നായകനായ ഏറെ പ്രശംസ ലഭിച്ച മഹാരാജ 256.5 ശതമാനം ലാഭത്തോടെ പത്താം സ്ഥാനം കരസ്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.