താനും ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണ് ,പുലര്‍ച്ചെയുള്ള റെക്കോഡിങ് മനസിലാകുന്നില്ല; റഹ്മാനെ വിമര്‍ശിച്ച് ഗായകൻ

ടൻ എ.ആർ റഹ്മാനെതിരെ വിമർശനവുമായി ഗായകൻ അഭിജിത്ത് ഭട്ടാചാര്യ. മുമ്പൊരിക്കൽ റഹ്മാനെ കാണാൻ ഹോട്ടലിൽ ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ പുലർച്ചെക്കുള്ള റഹ്മാന്റെ റെക്കോർഡിങ് രീതിയും വിമർശിക്കുന്നുണ്ട്.

'പ്രമുഖ സംഗീത സംവിധായകരായ ആനന്ദ്- മിലിങ്,ജിതിൻ- ലളിത്, അനു മാലിക് തുടങ്ങിയവർ തുടർച്ചയായി എന്നെ വിളിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അപ്പോഴാണ് ഞാൻ റഹ്മാനെ കാണാൻ ചെല്ലുന്നത്. കുറെനേരം അദ്ദേഹത്തെ ഹോട്ടലിൽ കാത്തുനിന്നു. അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. അടുത്ത ദിവസം രാവിലെ റെക്കോർഡ് ചെയ്യാമെന്ന് കരുതി അന്ന് തിരികെ പോയി.

എന്നാൽ അന്ന് പുലർച്ചെ രണ്ട് മണിക്ക് ഫോൺ വന്നു,സ്റ്റുഡിയോയിലേക്ക് വരാൻ പറഞ്ഞു. ഞാൻ ഉറങ്ങുകയാണ് നാളെ വരാമെന്ന് പറഞ്ഞു. തൊട്ട് അടുത്ത ദിവസം സ്റ്റുഡിയോയിൽ ചെന്നപ്പോൾ അവിടെ റഹ്മാൻ ഇല്ലായിരുന്നു. വളരെ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണ്. എന്നാൽ സാധാരണ സമയങ്ങളിൽ ജോലി ചെയ്യുന്ന രീതി അവർക്കില്ല. ക്രയേറ്റിവിറ്റിയുടെ പേരിൽ പുലർച്ചെ 3.330 ഒക്കെ റെക്കോർഡ് ചെയ്യണമെന്ന് പറയുന്ന രീതി എനിക്ക് മനസിലാകുന്നില്ല'- അഭിജിത് ഭട്ടാചാര്യ പറഞ്ഞു.

Tags:    
News Summary - Abhijeet Bhattacharya Slams AR Rahman's "Unsystematic" Way of Working: "Recording At 3:33 AM In The Name Of Creativity..."

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.