'ഇത് ഹൃദയഭേദകം'; ട്രെയിനിലിരുന്ന് എ.ആർ.എം കാണുന്നയാളുടെ വിഡിയോ പങ്കുവെച്ച് സംവിധായകൻ

ടൊവീനോ തോമസ് നായകനായ പുതിയ ചിത്രം 'അജയന്‍റെ രണ്ടാം മോഷണം' (എ.ആർ.എം) വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിക്കുന്നു. ട്രെയിനിലിരുന്ന് സിനിമ കാണുന്നയാളുടെ വിഡിയോ സംവിധായകൻ ജിതിൻ ലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

ഒരു സുഹൃത്ത് അയച്ചുനൽകിയ വിഡിയോയാണ് ജിതിൻ ലാൽ പങ്കുവെച്ചത്. ട്രെയിനിൽ വെച്ച് ഒരാൾ ഫോണിൽ സിനിമ കാണുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

Full View

ഹൃദയഭേദകമാണ് ഈ ദൃശ്യങ്ങളെന്ന് സംവിധായകൻ പറഞ്ഞു. 'വേറെ ഒന്നും പറയാനില്ല. ടെലഗ്രാം വഴി എ.ആർ.എം കാണേണ്ടവർ കാണട്ടെ. അല്ലാതെ വേറെന്ത് പറയാൻ' -ജിതിൻലാൽ പറഞ്ഞു.

തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് 'അജയന്‍റെ രണ്ടാം മോഷണം'. ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഫാന്‍റസി ചിത്രം ത്രീഡിയിലാണ് ഓണം റിലീസായി എത്തിയത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

Tags:    
News Summary - ARM movie piracy copy in telegram Director reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.