അന്താരാഷ്ട്രമേളകളില്‍ ശ്രേദ്ധയമായി അരുണ്‍ ചന്ദുവിന്റെ ഗഗനചാരി

ന്താരാഷ്ട്രമേളകളില്‍ ശ്രദ്ധേയമായി മലയാള ചിത്രം ഗഗനചാരി. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച് സാജന്‍ ബേക്കറിക്ക് ശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗഗനചാരി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കാണ് ഗഗനാചാരി തിരഞ്ഞെടുക്കപ്പെത്. കോപ്പന്‍ഹേഗനില്‍ നടക്കുന്ന 'ആര്‍ട്ട് ബ്ലോക്ക്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍' മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും സില്‍ക്ക് റോഡ് ഫിലിം അവാര്‍ഡും ലഭിച്ചു. കാന്‍, മികച്ച സയന്‍സ് ഫിക്ഷന്‍ ഫീച്ചര്‍, മികച്ച നിര്‍മ്മാതാവ് (അജിത് വിനായക ഫിലിംസ്) എന്നീ രണ്ട് പുരസ്‌കാരങ്ങള്‍ നേടി.

വെസൂവിയസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ (ഇറ്റലി) അവസാന റൗണ്ടിലും ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെയും ന്യൂയോര്‍ക്കിലെ ഒനിറോസ് ഫിലിം അവാര്‍ഡിന്റെയും ക്വാര്‍ട്ടര്‍ ഫൈനലിലും ചിത്രം പ്രവേശിച്ചിട്ടുണ്ട്.

ഇതിന് പുറമെ ഫാന്റസി/സയന്‍സ് ഫിക്ഷന്‍ ഫിലിം ആന്‍ഡ് സ്‌ക്രീന്‍പ്ലേ ഫെസ്റ്റിവല്‍, ചിക്കാഗോ, അമേരിക്കന്‍ ഗോള്‍ഡന്‍ പിക്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, FILMESQUE CineFest, New York, കൗണ്‍ പോയിന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ലിഫ്റ്റ്-ഓഫ് ഫിലിം മേക്കര്‍ സെഷനുകള്‍ @പൈന്‍വുഡ് സ്റ്റുഡിയോസ്, 8 ഹാള്‍ ഫിലിം ഫെസ്റ്റിവല്‍, ഫൈവ് കോണ്ടിനെന്റ്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, കെ ബി ഗണേഷ്‌കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. 'മോക്ക്യുമെന്ററി' ശൈലിയില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശിവ സായിയും, അരുണ്‍ ചന്ദുവും തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ശിവയും ഡയറക്ടര്‍ അരുണ്‍ ചന്ദുവും ചേര്‍ന്നാണ് ഗഗനചാരിയുടെ സംഭാഷണവും എഴുതിയിരിക്കുന്നത്.

ശങ്കര്‍ ശര്‍മ്മയാണ് ഗഗനചാരിയുടെ സംഗീത സംവിധായകന്‍. മനു മഞ്ജിത്താണ് വരികള്‍ എഴുതിയിരിക്കുന്നത്. എം. ബാവയാണ് ചിത്രത്തിന്റെ കലാസംവിധായകന്‍.

സീജേ അച്ചുവാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്. കള എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭു ആണ് ഗഗനചാരിയുടെ ആക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. വീ എഫ് എക്‌സിന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്‌സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, സിദ്ധാര്‍ത്ഥും ശങ്കരനും ചേര്‍ന്നാണ് സൗണ്ട് ഡിസൈന്‍, വിഷ്ണു സുജാതന്‍ ആണ് സൗണ്ട് മിക്‌സിംഗ്. വസ്ത്രങ്ങള്‍ ബ്യൂസി, മേക്കപ്പ് റോണക്‌സ് സേവ്യര്‍, നൈറ്റ് വിഷന്‍ പ്രൊഡക്ഷന്‍ ആണ് പോസ്റ്റ് പ്രൊഡക്ഷന്‍ കൈകാര്യം ചെയ്യുന്നത്

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് കൊച്ചിയില്‍ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത് . പി ആര്‍ ഒ - എസ് ദിനേശ് , ആതിര ദില്‍ജിത്ത്

Tags:    
News Summary - Arun Chandu's Movie Gaganachari enters the festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.