ആസിഫ് അലി ചിത്രം 'എല്ലാം ശരിയാകും' ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. മരക്കാര്‍, ആറാട്ട്, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങളുടെ പുതുക്കിയ റിലീസ് തിയതി വന്നതിന് പിന്നാലെയാണ് എല്ലാം ശരിയാകും ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയതിയും എത്തിയിരിക്കുന്നത്.
വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എല്ലാം ശരിയാകും'. സെപ്റ്റംബര്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ ജൂണ്‍ 4ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയന്‍ ആണ് നായികയായി എത്തുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റെണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.. ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.