സൂപ്പർ ഹീറോ ചിത്രം 'അതിശയ വിളക്ക്'; പോസ്റ്റർ പുറത്ത്

ലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളെ അണിനിരത്തി ഫിലിം ഫോർട്ട് പ്രൊഡക്ഷൻ നിർമ്മിക്കുന്ന 'അതിശയ വിളക്ക്' എന്ന ചിത്രത്തിന്റെ  ടൈറ്റിൽ  പോസ്റ്റർ പുറത്ത്. ഫേസ് ബുക്കിലൂടെയാണ്  പോസ്റ്റർ റിലീസ് ചെയ്തത്.

നെജീബലി സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രമായ അതിശയ വിളക്കിന്റെ കഥയും,തിരകഥയും ഒരുക്കിയത് ഷെമീർ ഗുരുവരാണ്. ഗാനരചന - എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , കാമറ - സോണി സുകുമാരൻ ,എഡിറ്റിങ് - ജിതിൻ കൂബുക്കാട്ട് , മേക്കപ്പ് _ ജിജു കൊടുങ്ങലൂർ , പ്രൊഡക്ഷൻ കൺട്രോളർ- ദാസ് വടക്കുംചേരി ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് _ റോയ് തൈക്കാടൻ ,പ്രൊജക്റ്റ് ഡിസൈനർ -ഫസൽ ഗുരുവായൂർ .പി.ആർ ഒ - പി.ആർ.സുമേരൻ.

ചിത്രീകരണം ഝാർഖണ്ഡ്‌ , ഒറ്റപ്പാലം, പാലക്കാട് ,വയനാട് എന്നിവടങ്ങളിലായി സെപ്തംബർ അവസാനം ആരംഭിക്കുമെന്ന്  അണിയറ പ്രവർത്തകർ അറിയിച്ചു.

Tags:    
News Summary - athishaya vilakku Movie Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.