മുക്കം: ചേന്ദമംഗലൂരിൽ സിനിമ ചിത്രീകരണത്തിന് നേരെ ഗുണ്ടാമോഡൽ ആക്രമണം. തിങ്കളാഴ്ച വൈകീട്ട് മിനി പഞ്ചാബ് പള്ളി കോമ്പൗണ്ടിൽ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന 'അനക്ക് എന്തിന്റെ കേടാ' സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെ രണ്ടംഗസംഘം ലൊക്കേഷനിൽ അതിക്രമിച്ചുകയറി അടിച്ചുതകർക്കുകയായിരുന്നു.
ചിത്രീകരണത്തിനായി തയാറാക്കിയ അലങ്കാര ബൾബുകൾ ഉൾപ്പെടെ ആക്രമികൾ നശിപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ് മണിക്കൂറുകളോളം തടസ്സപ്പെട്ടു. മുക്കം പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ച് സംരക്ഷണം നൽകിയതോടെയാണ് ചിത്രീകരണം പുനരാരംഭിച്ചത്.
ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ടുപേർ പള്ളിയിൽ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിങ് സെറ്റിൽ കയറി അതിക്രമം കാണിച്ചെന്നാണ് സംവിധായകൻ പറയുന്നത്. പള്ളി അധികൃതരുടെ അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയതെന്നും ആരാണ് ആക്രമണം നടത്തിയതെന്ന് അറിയില്ലെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.