ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജെയിംസ് കാമറൂണിന്റെ 'അവതാർ : ദി വേ ഓഫ് വാട്ടർ'. 2022 ഡിസംബർ 16നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇന്ത്യൻ ഭാഷകളിലും പ്രദർശനത്തിനെത്തിയ ചിത്രം ബോക്സോഫീസിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ് ചിത്രം എന്ന റെക്കോർഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ട്രെയിഡ് അനലിസ്റ്റുകൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 439.50 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. 24 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1.7 ബില്യൺ ഡോളറാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ.
മാർവെൽ ചിത്രമായ അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ റെക്കോർഡാണ് അവതാർ 2 മറി കടന്നിരിക്കുന്നത്. 438 കോടിയാണ് അവഞ്ചേഴ്സ് ഇന്ത്യയിൽ നിന്ന് നേടിയത്.
രണ്ടാം ഭാഗം നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോൾ തുടർഭാഗത്തിനെ കുറിച്ചുള്ള ഉറപ്പ് നൽകിയിട്ടുണ്ട് സംവിധായകൻ ജെയിംസ് കാമറൂൺ. അവതാർ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇനി ശേഷിക്കുന്നതെന്നും നാലും അഞ്ചും ഭാഗത്തിന്റെ തിരക്കഥയും പൂർത്തിയായിട്ടുണ്ടെന്നും കാമറൂൺ പറഞ്ഞു. അവതാറിന്റെ ആദ്യഭാഗം നേടിയത് ആഗോള കലക്ഷന്‍ 2.91 ബില്യന്‍ ഡോളറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.