അവതാറിന്റെ ഇന്ത്യൻ ആരാധകർക്ക് ഒരു സന്തോഷവാർത്തയുമായി നിർമാതാവ്. ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന അവതാര്‍; ദ വേ ഓഫ് വാട്ടര്‍ ഇന്ത്യയില്‍ ആറ് ഭാഷകളില്‍ പ്രദർശനത്തിനെത്തും. നിര്‍മാതാക്കളിലൊരാളയ ജോണ്‍ ലാന്‍ഡോയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഇന്ത്യയുടെ വൈവിധ്യം എല്ലായിപ്പോഴും എന്നെ വിസ്മയിപ്പിക്കുന്നു. ഇംഗ്ലീഷിനെ കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിൽ ചിത്രം നിങ്ങളുടെ മുന്നിൽ എത്തുന്നതിന്റെ ആവേശത്തിലാണ് ഞാൻ. ഡിസംബർ 16-ന് പണ്ടോറയിലേക്കുള്ള തിരിച്ചുവരവ് നമുക്ക് ആഘോഷിക്കാം. കന്നഡ ട്രെയിലറിനോടൊപ്പം കുറിച്ചു. അവതാർ അണിയറ പ്രവർത്തകരുടെ പുതിയ പ്രഖ്യാപനം ഇന്ത്യൻ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.
13 വർഷങ്ങൾക്ക് ശേഷമാണ് അവതാര്‍ വീണ്ടും എത്തുന്നത്. 2000 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്ന് കാമറൂണ്‍ പറഞ്ഞിരുന്നു. കാമറൂണിനൊപ്പം റിക്ക് ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
2009 ലാണ് ചിത്രത്തിന്റെ ആദ്യഭാഗം പ്രദര്‍ശനത്തിനെത്തിയത്. ലോക സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.