ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ് നടൻ സൽമാൻ ഖാൻ. സിനിമാ തിരക്കുകൾക്കിടയിലും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നടൻ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ നടനെ കുറിച്ച് അധികം ആർക്കുമറിയാത്ത കഥ പങ്കുവെക്കുകയാണ് നടി അയേഷ ഝുൽക്ക. മികച്ച നടൻ എന്നതിൽ ഉപരി സൽമാൻ നല്ല മനുഷ്യസ്നേഹിയാണെന്നാണ് നടി പറയുന്നത്.
സൽമാൻ ഖാന്റെ നായികയായി കുർബാന എന്ന ചിത്രത്തിലൂടെയാണ് അയേഷ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവമാണ് നടി പങ്കുവെച്ചത്. ചിത്രീകരണം കഴിഞ്ഞ് രാത്രി എത്ര വൈകിയാലും പാവപ്പെട്ട ഒരാൾക്കെങ്കിലും ഭക്ഷണം നൽകിയതിന് ശേഷമേ സൽമാൻ ഖാൻ വീട്ടിൽ പോവുകയുളളൂ. എല്ലാവരും വീട്ടിൽ പോകാനുള്ള തിരക്കിലാണെങ്കിൽ സൽമാൻ സെറ്റിൽ ബാക്കിയായ ഭക്ഷണം പൊതിയുന്ന തിരക്കിലായിരിക്കുമെന്നും അവർ പറഞ്ഞു.
'സൽമാൻ ഖാൻ ബീയിങ് ഹ്യൂമൻ എന്ന ചാരിറ്റി സംഘടന ആരംഭിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സെറ്റിൽ ബാക്കിവന്ന ഭക്ഷണം സൽമാൻ രാത്രിയിൽ പാവപ്പെട്ട ആർക്കെങ്കിലും കൊടുക്കും. അതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഷൂട്ടിങ് കഴിഞ്ഞ് ബാക്കിയെല്ലാവരും വീട്ടിൽപോകുമ്പോൾ സൽമാൻ ഖാൻ ബാക്കിയായ ഭക്ഷണം പൊതിയുന്ന തിരക്കിലായിരിക്കും. എത്ര വൈകിയാലും രാത്രിയിൽ ഭക്ഷണം കഴിക്കാത്ത ഒരാളെയെങ്കിലും കണ്ടെത്താൻ അദ്ദേഹം ശ്രമിക്കുമായിരുന്നു. റോഡിന് അരുകിൽ ഉറങ്ങി കിടക്കുകയാണെങ്കിൽ അവരെ വിളിച്ചു ഉണർത്തി ഭക്ഷണം നൽകും. നല്ലൊരു നടൻ എന്നതിൽ ഉപരി മികച്ച മനുഷ്യസ്നേഹിയാണെന്നും'- അയേഷ പറഞ്ഞു.
1991 ൽ പുറത്ത് ഇറങ്ങിയ കുർബാന എന്ന ചിത്രത്തിലൂടെയാണ് അയേഷ ഝുൽക്ക ബോളിവുഡിൽ എത്തിയതെങ്കിലും ഇടക്ക് അഭിനയത്തിന് ചെറിയ ഇടവേള നൽകിയിരുന്നു. ആമസോൺ വെബ്സീരീസായ ഹുഷ് ഹുഷിലൂടെ അഭിനയത്തിൽ മടങ്ങി എത്തിയിരുന്നു. വൻ താരനിര അണിനിരന്ന സീരീസിന് മികച്ച പ്രേക്ഷക സ്വീകാര്യ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.