ഇന്ത്യയിൽ പടർന്നുപിടിക്കുന്ന കർഷക പ്രക്ഷോഭത്തിന് പരസ്യ പിന്തുണയുമായി പോപ് ഗായിക രിഹാനയും പരിസ്ഥിതി പ്രക്ഷോഭങ്ങളിലെ കൗമാര മുഖം ഗ്രെറ്റ തുൻബെർഗും രംഗത്തെത്തിയതോടെ സമരത്തിന് ആഗോള ശ്രദ്ധ ലഭിച്ചിരിക്കുകയാണ്. രാജ്യത്ത് കർഷകരുടെ പ്രതിഷേധം അണയാതെ കത്തിപ്പടരുന്നിതിനിടയിലും ലോകത്തിെൻറ ശ്രദ്ധ കാര്യമായി ലഭിക്കാതിരുന്നിടത്താണ് രിഹാനയും ഗ്രെറ്റയും അതിന് വഴിതുറന്നത്.
എന്നാൽ, രണ്ട് ആഗോള സെലിബ്രിറ്റികൾ ഭാരതത്തിലെ കർഷകർക്ക് പിന്തുണ നൽകിയതിന് പിന്നാലെ ബോളിവുഡിലെ സൂപ്പർതാരങ്ങൾ കർഷകരുടെ വിഷയത്തിൽ വായ തുറന്നിരിക്കുകയാണ്. കർഷകരുടെ പ്രതിഷേധ വിഷയത്തിൽ സെലിബ്രിറ്റികൾ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും 'പ്രശ്നത്തെക്കുറിച്ച് ശരിയായ ധാരണ' നേടാൻ ശ്രമിക്കണമെന്നും പറഞ്ഞുകൊണ്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ബോളിവുഡ് താരങ്ങൾ പ്രതികരിച്ചത്.
അക്ഷയ് കുമാർ, അജയ് ദേവ്ഗൺ എന്നീ സൂപ്പർതാരങ്ങളും സുനിൽ ഷെട്ടി, സംവിധായകൻ കരൺ ജോഹർ, ഗായകൻ കൈലാഷ് ഖേർ തുടങ്ങിയവരുമാണ് കേന്ദ്ര സർക്കാരിനെ പിന്തുണച്ചും പ്രശ്നം അതിർത്തിവിട്ട് പോകുന്നതിനിനെതിരെയുമായി ശബ്ദിച്ചിരിക്കുന്നത്. ''ഇന്ത്യയുടെ രാഷ്ട്രീയത്തിനെതിരെ മനഃപ്പൂർവ്വം നടത്തുന്ന പ്രചാരണത്തിനെതിരെ ഐക്യത്തോടെ തുടരാനുള്ള'' കേന്ദ്രത്തിെൻറ ആഹ്വാനത്തിനാണ് അവർ പിന്തുണ നൽകിയിരിക്കുന്നത്.
"കൃഷിക്കാർ നമ്മുടെ രാജ്യത്തിെൻറ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾ വ്യക്തമാണ്. വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് ശ്രദ്ധ കൊടുക്കുന്നതിന് പകരം സൗഹാർദ്ദപരമായ പ്രമേയത്തെ നമുക്ക് പിന്തുണയ്‌ക്കാം." -നടൻ അക്ഷയ് കുമാർ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.
Farmers constitute an extremely important part of our country. And the efforts being undertaken to resolve their issues are evident. Let's support an amicable resolution, rather than paying attention to anyone creating differences. 🙏🏻#IndiaTogether #IndiaAgainstPropaganda https://t.co/LgAn6tIwWp
— Akshay Kumar (@akshaykumar) February 3, 2021
''ഇന്ത്യയുടെ നയങ്ങൾക്കോ ഇന്ത്യയ്ക്കോ എതിരായി നടത്തുന്ന തെറ്റായ പ്രചാരണങ്ങളിൽ വീഴാതിരിക്കുക. ഇൗ മണിക്കൂറിൽ നമ്മൾ പരസ്പരം കലഹിക്കാതെ ഐക്യത്തോടെ നിൽക്കേണ്ടത് പ്രധാനമാണ്.'' - അജയ് ദേവ്ഗൺ കുറിച്ചു.
Don't fall for any false propaganda against India or Indian policies. Its important to stand united at this hour w/o any infighting 🙏🏼#IndiaTogether #IndiaAgainstPropaganda
— Ajay Devgn (@ajaydevgn) February 3, 2021
കരൺ ജോഹറും സർക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തു, "ഞങ്ങൾ പ്രക്ഷുബ്ധമായ കാലത്താണ് ജീവിക്കുന്നത്, ഓരോ പ്രതിസന്ധിഘട്ടത്തിലും വിവേകവും ക്ഷമയുമാണ് വേണ്ടത്. എല്ലാവർക്കും അനുയോജ്യമാ പരിഹാരങ്ങൾ കണ്ടെത്താൻ നമുക്ക് ഒരുമിച്ച് ശ്രമിക്കാം. കർഷകരാണ് ഇന്ത്യയുടെ നട്ടെല്ല്. ഞങ്ങളെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കരുത്. -അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
We live in turbulent times and the need of the hour is prudence and patience at every turn. Let us together, make every effort we can to find solutions that work for everyone—our farmers are the backbone of India. Let us not let anyone divide us. #IndiaTogether
— Karan Johar (@karanjohar) February 3, 2021
'പകുതി സത്യത്തേക്കാൾ അപകടകരമായ ഒന്നും തന്നെ ഇല്ലാത്തതിനാൽ നാം എല്ലായ്പ്പോഴും കാര്യങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം സ്വീകരിക്കണം'. -സുനിൽ ഷെട്ടി അഭിപ്രായപ്പെട്ടു.
We must always take a comprehensive view of things, as there is nothing more dangerous than half truth. #IndiaTogether #IndiaAgainstPropaganda @hiteshjain33 https://t.co/7rNZ683ZAU
— Suniel Shetty (@SunielVShetty) February 3, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.