മുംബൈ: മോശം പെരുമാറ്റം ആരോപിച്ച് നടൻ സൽമാൻ ഖാനെതിരെ മാധ്യമപ്രവർത്തകൻ നൽകിയ പരാതി ബോംബെ ഹൈകോടതി റദ്ദാക്കി. തനിക്കെതിരായ മജിസ്ട്രേറ്റ് കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൽമാൻ ഖാനും അംഗരക്ഷൻ നവാസും നൽകിയ ഹരജി അനുവദിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
2019 ലാണ് മാധ്യമപ്രവർത്തകൻ അശോക് പാണ്ഡെ സൽമാൻ ഖാനും അംഗരക്ഷകൻ നവാസ് ശെഖിനുമെതിരെ പരാതി നൽകിയത്. തന്നെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ചായിരുന്നു പരാതി.
2022 മാർച്ചിൽ പരാതി പരിഗണിച്ച മജിസ്ട്രേറ്റ് കോടതി സൽമാനോടും അംഗരക്ഷകനോടും ഏപ്രിൽ അഞ്ചിന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ സമൻസിനെതിരെ സൽമാൻഖാനും നവാസും ഹൈകോടതിയിൽ അപ്പീൽ നൽകി. തുടർന്ന് ഹൈകോടതി സമൻസിന് സ്റേറ നൽകുകയും നടന്റെ ഹരജി പരിഗണിച്ച ശേഷം തീരുമാനമെടുക്കാമെന്ന് അറിയിക്കുകയുമായിരുന്നു.
2019ൽ നടൻ സൈക്കിളിൽ പോകുന്നത് ചില മാധ്യമപ്രവർത്തകർ ചിത്രീകരിച്ചതിന് തന്നെ നടനും അംഗരക്ഷകനും മർദിച്ചുവെന്നും ഫോൺ പിടിച്ചുവാങ്ങിയെന്നുമായിരുന്നു അശോക് പാണ്ഡെയുടെ പരാതി. എന്നാൽ സംഭവം നടക്കുമ്പോൾ അശോക് പാണ്ഡെ എന്തുചെയ്യുകയായിരുന്നു എന്നത് സംബന്ധിച്ച് അദ്ദേഹം പരാതിയിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും സൽമാൻ ഖാൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.