ലോകസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാറിന്റെ രണ്ടാംഭാഗമായ അവതാർ: ദി വേ ഓഫ് വാട്ടർ. ജെയിംസ് കാമുറൂൺ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 16 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
അവതാർ പ്രദർശനത്തിനെത്തുന്നതിന് മുൻപ് തന്നെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ആദ്യദിനം രണ്ട് ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 7 കോടി രൂപയാണ് ചിത്രം ആദ്യദിനം അഡ്വാന്‍സ് ബൂക്കിങ്ങിലൂടെ നേടിയിരിക്കുന്നത്. പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം 1.20 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം, കെജിഎഫ് 2, ബാഹുബലി 2 എന്നീ സിനിമകളെ വെല്ലുവിളിച്ചുകൊണ്ടാണ് എക്കാലത്തെയും വലിയ മുന്നേറ്റങ്ങളില്‍ ഒന്നായി അവതാര്‍ മാറുന്നത്.
ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. 2009 ലാണ് അവതാറിന്റെ ആദ്യഭാഗം പ്രദർശനത്തിനെത്തിയത്. പതിമൂന്ന് വർഷത്തിന് ശേഷമാണ് അവതാർ: ദ വേ ഓഫ് വാട്ടറുമായി കാമുറൂൺ എത്തുന്നത്. 2000 കോടി മുടക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.